പാലക്കാട്: ഈ വർഷത്തെ കല്പാത്തി രഥോത്സവത്തിന് നവംബർ 15-ന് പാലക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള അവധി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ഈ അവധി മുൻ നിശ്ചയിച്ചിരിക്കുന്ന പൊതുപരീക്ഷകൾക്ക് ബാധകമല്ല.
തികച്ചും ഭക്തിസാന്ദ്രമായ രീതിയിൽ ആരംഭിച്ച രഥോത്സവത്തിന് ആദ്യദിനത്തിൽ, വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ പൂജകൾക്ക് ശേഷം 11.30 ന് രഥാരോഹണ ചടങ്ങുകൾ നടന്നു. തുടർന്ന്, മൂന്നു ദിവസത്തിനുള്ളിൽ അഗ്രഹാര വീഥികളിൽ ദേവരഥ പ്രദക്ഷിണം ആരംഭിച്ചു. ഭക്തജനങ്ങളും , സ്ഥാനാർത്ഥികളും നേതാക്കളും ചേർന്ന് രഥം വലിക്കാൻ രംഗത്ത് എത്തി.
നാളെ രണ്ടാം ദിന തേരുത്സവം മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. 15-നാണ് കല്പാത്തിയിലെ പ്രധാന ചടങ്ങുകൾ നടക്കുന്നത്, പഴയ കാത്തിയിലും ചാത്തപുരത്തും രഥാരോഹണം.





