പാലക്കാട്: ലൈംഗികാരോപണത്തെത്തുടര്‍ന്ന് പൊതുവേദിയില്‍ നിന്നും ആഴ്ചകളായി വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തി. വിവാദമുണ്ടായശേഷം ആദ്യമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് വരുന്നത്. ഓഗസ്റ്റ് 17 നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടു നിന്നും പോയത്. അടൂരിലെ വീട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് യാത്ര തിരിച്ചത്. രാവിലെ 10 മണിയോടടുത്ത് പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടില്‍ രാഹുല്‍ സന്ദര്‍ശിച്ചു. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. ഡിസിസി ഓഫീസില്‍ വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ Read More…
Tag: palakkad
പാലക്കാട് ഒരാള്‍ക്ക് കൂടി നിപ; രോഗം ബാധിച്ചു മരിച്ചയാളുടെ മകനും വൈറസ് ബാധ
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ. നിപ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 32 കാരന് രോഗം ബാധ കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച 58 കാരന് ഒപ്പം ആശുപത്രിയില്‍ സഹായിയായി മകനായിരുന്നു ഉണ്ടായിരുന്നത്. ജൂലെെ 12 ന് ആയിരുന്നു മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലേരി സ്വദേശിയായ 58 കാരന്‍ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെയാണ് Read More…
പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ
പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീൽഡ്തല പ്രവർത്തനങ്ങളും ഫീവർ സർവൈലൻസും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു. വിവിധ ജില്ലകളിലായി നിപ സമ്പർക്കപ്പട്ടികയിൽ ആകെ 609 പേരാണ് ഉള്ളത്. അതിൽ 112 പേർ പാലക്കാട് രണ്ടാമത് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. Read More…
കെഎസ്ആര്‍ടിസി ബസില്‍; പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു; സമ്പര്‍ക്കപ്പട്ടികയില്‍ ആശങ്ക
പാലക്കാട്: പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആശങ്ക. മരിച്ച 57കാരന്‍ കൂടുതലായും യാത്ര ചെയ്തത് കെഎസ്ആര്‍ടിസി ബസ്സിലാണ്. ഇതുവരെ 46 പേരാണ് സമ്പര്‍ക്കപ്പെട്ടികയില്‍ ഉള്ളത്. മരിച്ചയാളുടെ ഭാര്യയും മക്കളും പേരക്കുട്ടികളും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്. ഇതോടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താത്കാലികമായി അടച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. മൂന്ന് സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. ഈ സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടിക നീളുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. നിലവില്‍ ആരോഗ്യസമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. നിപ ബാധിച്ച് മരിച്ചയാളുടെ അടുത്ത Read More…
നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍, ആറ് ജില്ലയിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
പാലക്കാട്: സ്വകാര്യ ആശുപത്രിയില്‍ മരിച്ച 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയാറാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിങ് ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. റൂട്ട് മാപ്പ് തയാറാക്കി. പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തുമെന്ന് മന്ത്രി Read More…
വീണ്ടും നിപ ഭീഷണി? പാലക്കാട് 38കാരിക്ക് നിപ രോഗലക്ഷണങ്ങൾ
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്നു സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ രോഗ ലക്ഷണങ്ങളെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. സാമ്പിൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എവിടെ നിന്നാണ് യുവതിക്ക് രോഗബാധയുണ്ടായത് എന്നത് വ്യക്തമായിട്ടില്ല. സമ്പർക്ക പട്ടകയിൽ വന്നവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.
കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി; പൊലീസ് പരിശോധന, ഭീഷണി വ്യാജം എന്ന് അധികൃതരുടെ വിലയിരുത്തല്‍
കോട്ടയം , പാലക്കാട് , കൊല്ലം മൂന്ന് ജില്ലകളിലെ കലക്ടറേറ്റുകള്‍ക്ക് ബോംബ് ഭീഷണിയുമായി അജ്ഞാതരില്‍നിന്ന് ഇമെയില്‍ സന്ദേശം. കോട്ടയം, പാലക്കാട്, കൊല്ലം ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് എത്തിയ ഈ സന്ദേശത്തെ തുടര്‍ന്ന് ജീവനക്കാരെ പുറത്തേക്ക് ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. കൊല്ലത്ത് രാവിലെ ലഭിച്ച ഭീഷണി സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സന്ദേശം വ്യാജമാണെന്ന വിലയിരുത്തലിലാണ് അധികൃതര്‍ പരിശോധന അവസാനിപ്പിച്ചത്. കോട്ടയത്തും സമാനമായ നിലയായിരുന്നു. ജീവനക്കാരെ ഒഴിപ്പിച്ച ശേഷം നടത്തിയ Read More…
കേക്ക് മുറിച്ചും ആടിയും പാടിയും ദേവാശ്രയത്തിലെ ക്രിസ്മസ് കളറാക്കി ടിഐഎസ്ടിയിലെ വിദ്യാർത്ഥികൾ
പാലക്കാട്: ദേവാശ്രയത്തിലെ കുട്ടികൾക്ക് അവിസ്മരണീയമായ ക്രിസ്മസ് ആഘോഷം ഒരുക്കി ദി ഇൻറർനാഷ്ണൽ സ്കൂൾ ഓഫ് തൃശൂരിലെ വിദ്യാർത്ഥികൾ. തിരുപ്പിറവി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായാണ് ടിഐഎസ്ടിയിലെ കുട്ടികളും അധ്യാപകരും ഒപ്പം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ദേവാശ്രയത്തിലെത്തിയത്. കേക്ക് മുറിച്ചും പാട്ടും നൃത്തവും ഉച്ചഭക്ഷണവുമായി ദേവാശ്രയത്തിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം കളറാക്കിയാണ് സംഘം മടങ്ങിയത്. പതിവ് ക്രിസ്മസ് ആഘോഷങ്ങൾക്ക് അപ്പുറത്ത് എന്തു ചെയ്യണം എന്ന ആലോചനയിൽ നിന്നാണ് ദി ഇൻറർനാഷ്ണൽ സ്കൂൾ ഓഫ് തൃശൂരിലെ വിദ്യാർത്ഥികൾ ദേവാശ്രയത്തിലെ കുട്ടികൾക്കൊപ്പം ചെലവഴിക്കാം Read More…
കല്ലടിക്കോട് അപകടം: മുഖ്യമന്ത്രി അനുശോചനമറിയിച്ചു
പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ അറിയിച്ചു. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റ കുട്ടികൾക്ക് അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുമെന്നും അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കുറിച്ചു.
കല്ലടിക്കോട് അപകടം: മരണം നാലായി
കല്ലടിക്കോട് വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി.മരിച്ച നാല് പേരും പെൺകുട്ടികളാണ്. മരിച്ചവർ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണെന്ന് നാട്ടുകാർ പറയുന്നു. കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചവർ. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദർ കെയർ ആശുപത്രിയിലുമാണ്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.








