Kerala News

കല്ലടിക്കോട് അപകടം: മരണം നാലായി

കല്ലടിക്കോട് വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി.മരിച്ച നാല് പേരും പെൺകുട്ടികളാണ്. മരിച്ചവർ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണെന്ന് നാട്ടുകാർ പറയുന്നു. കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചവർ. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദർ കെയർ ആശുപത്രിയിലുമാണ്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *