Kerala News

ബസ് കാത്തു നിന്നവര്‍ക്ക് നേരെ ടിപ്പര്‍ ലോറിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

കൊല്ലം കൊട്ടാരക്കരയില്‍ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ടിപ്പര്‍ലോറി ഇടിച്ചു കയറി മൂന്ന് പേര്‍ മരിച്ചു. കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിലാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിന് സമീപം 12ഓളം പേര്‍ നിന്നിരുന്നു. ഇതില്‍ എട്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ ചികിത്സയിലാണ്. അപകടത്തില്‍ സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്വകാര്യ കോളേജ് അധ്യാപകനായ ഹരിലാല്‍(54), അജയകുമാര്‍ Read More…

Kerala News

വഴുതക്കാട്ടെ കാർ അപകടം: നടൻ മണിയൻപിള്ള രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകും

തിരുവനന്തപുരം: വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന കാർ–ബൈക്ക് അപകടത്തിൽ നടൻ മണിയൻപിള്ള രാജു രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ബൈക്ക് വളരെ വേഗത്തിൽ കാറിൽ വന്നിടിച്ചതിനെ തുടർന്ന് ഭയന്നുപോയതിനാലാണ് വാഹനം നിർത്താതെ പോയതെന്നും, കാർ ഓടിച്ചിരുന്നത് താനാണെന്നും രാജു വ്യക്തമാക്കി. ഒരു ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണക്കും സൂരജിനും പരിക്കേറ്റു. അപകടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎൽ 01 സി ജെ Read More…

Kerala News

ഇനി റോഡ് അപകടങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കും; എഐ അധിഷ്ഠിത സേവനം ഒരുക്കാന്‍ കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കേരള പൊലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു. റോഡ് അപകടങ്ങളുടെ തീവ്രത പ്രവചിക്കുന്നതിനും അപകട ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിയുന്നതിനുമായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഐയില്‍ പ്രവര്‍ത്തിക്കുന്ന റോഡ് അപകട വിശകലന, പ്രവചന സ്യൂട്ട് ആരംഭിക്കും. ഇതോടെ സംസ്ഥാനത്തുടനീളമുള്ള അപകട ഹോട്ട്‌സ്‌പോട്ടുകളുടെ മാപ്പ് തയ്യാറാക്കാന്‍ പൊലീസിന് കഴിയും. ഇത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. വര്‍ഷാവസാനത്തോടെ ഇത് അന്തിമമാക്കാനാണ് പദ്ധതി. 2018 മുതലുള്ള ഡാറ്റ ശേഖരിച്ചിട്ടുണ്ടെന്നും Read More…

India News

തെങ്കാശിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 6 മരണം; 39 പേര്‍ക്ക് പരിക്ക്

ചെന്നൈ : തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ റോഡ് അപകടത്തില്‍ 6 പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്ക്. രണ്ടു സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തെങ്കാശിക്ക് 15 കിലോമീറ്റര്‍ അകലെ ദുരൈസാമിയാപുരം ഗ്രാമത്തില്‍ തിരുമംഗലം- ശെങ്കോട്ട ദേശീയപാതയിലായിരുന്നു അപകടം. മധുരയില്‍ നിന്നും ശെങ്കോട്ടയിലേക്ക് പോകുന്ന ബസും, തെങ്കാശിയില്‍ നിന്നും കോവില്‍പെട്ടിയിലേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളും തകര്‍ന്നു. ആറുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ 39 പേരെ ശെങ്കോട്ട സര്‍ക്കാര്‍ Read More…

India News

ആ ഡ്രൈവർ തന്നെ… അപകടത്തിൽ വിടപറഞ്ഞ കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശി പ്രധാനമന്ത്രിയുടെ വിശ്വസ്തനായ തേരാളി, മരണം ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെ

രാജസ്ഥാനിലുണ്ടായ ബൈക്കപകടത്തിൽ മരിച്ച എസ്‌പിജി മുൻ അംഗം ഷിൻസ് തലച്ചിറ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു. ഒൻപതുവർഷം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പിൽ പ്രവർ‍ത്തിച്ചു. പ്രധാനമന്ത്രി കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോൾ സഞ്ചരിച്ച വാഹനം ഓടിച്ചത് ഷിൻസായിരുന്നു. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കപകടത്തിൽ മരിച്ചത്. ഡൽഹിയിലെത്തുന്ന മലയാളികൾക്ക് പ്രത്യേകിച്ച് മലയോര നിവാസികൾക്ക് സഹായിയും വഴികാട്ടിയുമായിരുന്നു ഷിൻസ്. ഒരു മാസം മുമ്പ് നാട്ടിലെത്തിയ അദ്ദേഹം അടുത്ത ജനുവരിയോടെ വിരമിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ആലോചനയിലായിരുന്നു. മണ്ഡപം സെയ്‌ന്റ് ജോസഫ് എയ്‌ഡഡ് Read More…

India News Sports

‘ആര്‍സിബി കെയേഴ്‌സ്’; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നല്‍കും

ബംഗളൂരു: ഐപിഎല്‍  കന്നിക്കിരീടം നേടിയെത്തിയ ആര്‍സിബി ടീമിന് ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ടീം അധികൃതര്‍ അറിയിച്ചു. ആര്‍സിബി കെയേഴ്‌സ് എന്ന പേരിലാണ് ടീം സഹായധനം നല്‍കുക. കീരിടം നേടിയെത്തിയ റോയല്‍ ചാലഞ്ചേഴ്‌സിന് സ്വീകരണം നല്‍കാന്‍ രണ്ടരലക്ഷത്തോളം പേരാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തിന് തൊട്ടുപിന്നാലെ ടീം പത്ത്‌ലക്ഷം രൂപ Read More…

Kerala News

സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; 10 ലക്ഷം രൂപ അനുവദിക്കും

തിരുവനന്തപുരം: സ്‌കൂളില്‍ വച്ച് ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തിരുമാനമായി. മിഥുന്റെ മരണത്തിന് പിന്നാലെ അടിയന്തര ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. കെഎസ്ഇബിയും അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറിയിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപക സംഘടനയായ കെഎസ്റ്റിഎയും പത്ത് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിരുന്നു. Read More…

Kerala News

വൈക്കത്ത് 30 പേരുമായി പോയ വള്ളം മറിഞ്ഞു

കോട്ടയം: വൈക്കത്ത് ചെമ്പില്‍ വള്ളം മറിഞ്ഞ് അപകടം. 30 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും ഒരാളെ കാണാനില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ മുറിഞ്ഞപുഴയിലാണ് സംഭവം. മരണ വീട്ടിലേക്ക് വന്ന് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പാണാവള്ളിയില്‍ നിന്ന് വന്നവരാണിവര്‍. തീരത്ത് നിന്ന് വള്ളം നീങ്ങി അല്‍പ്പസമയത്തിന് ശേഷമാണ് വള്ളം ഒഴുക്കില്‍പ്പെട്ട് മറിഞ്ഞത്. പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്കുള്ള എളുപ്പ മാര്‍ഗം എന്ന നിലയിലാണ് ആളുകള്‍ വള്ളത്തില്‍ പോയത്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം Read More…

India News

ആര്‍സിബി അനുമതിയില്ലാതെ ആളെക്കൂട്ടി; ബംഗളൂരു ദുരന്തത്തില്‍ റോയൽ ചലഞ്ചേഴ്‌സിനെ കുറ്റപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ — ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ബംഗളൂരു: ഐപിഎല്‍ കിരീടനേട്ടത്തിന്റെ വിജയാഹ്ളാദ റാലിക്കിടെ ബംഗളൂരുവിലുണ്ടായ ദുരന്തത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ (ആര്‍സിബി) കുറ്റപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആര്‍സിബിയെ കുറ്റപ്പെടുത്തുന്നത്. പൊലീസുമായി ആലോചിക്കുകയോ, അനുമതി തേടുകയോ ചെയ്യാതെ ആര്‍സിബി ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് ഏകപക്ഷീയമായി ആളുകളെ ക്ഷണിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഇരച്ചെത്തിയതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂണ്‍ നാലിനാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വിക്ടറി പരേഡ് സംഘടിപ്പിച്ചത്. എന്നാല്‍ Read More…

Kerala News

ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യുവാനും തീരുമാനിച്ചു.