ഓക്ലൻഡ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തന്ത്രപ്രധാന പങ്കാളിത്ത (Strategic Partnership) തലത്തിലേക്ക് മാറുന്നു. 2030 ആകുമ്പോഴേക്കും വാർഷിക ഉഭയകക്ഷി വ്യാപാരം 35,000 കോടി രൂപയായി ഇരട്ടിയാക്കാനും സമുദ്രസുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിൽ ഓക്ലൻഡിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. സ്വതന്ത്രവും സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ചർച്ചകളിൽ 18 Read More…
ന്യൂഡൽഹി: ഭൂചലനത്തിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ച വെനസ്വേലയിലേക്ക് ‘ഓപ്പറേഷൻ അമിസ്റ്റഡ്’ പദ്ധതിയുടെ ഭാഗമായി ഇന്ത്യ അയച്ച മാനുഷിക ദുരിതാശ്വാസ സഹായം എത്തിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫീൽഡ് ആശുപത്രി യൂണിറ്റ് എന്നിവ ഉൾപ്പെട്ട സഹായമാണ് വെനസ്വേലയിലെത്തിയത്. ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും ചികിത്സാ സേവനങ്ങൾക്കും ഈ സഹായം കരുത്തേകുമെന്ന് ജയശങ്കർ വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്സിലൂടെ വിവരം പങ്കുവെച്ച അദ്ദേഹം, വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ വെനസ്വേലയ്ക്കൊപ്പമാണെന്നും Read More…
സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. നഴ്സിങിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org, www.nifl.norkaroots.org വെബ്സൈറ്റുകൾ സന്ദർശിച്ച് 2024 നവംബർ 30 നകം അപേക്ഷ സമർപ്പിക്കണം. സൗദി കമ്മീഷൻ ഫോർ Read More…