
കെ.എസ്.ആർ.ടി.സി തൃശൂർ യൂണിറ്റിൽ നിന്നും ആരംഭിച്ച മൂകാംബിക വിനോദയാത്രയുടെ ആദ്യ ട്രിപ്പ് തൃശ്ശൂർ എം.എൽ.എ രാജൻ.ജെ.പല്ലൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് അഞ്ചു മണിക്ക് പുറപ്പെട്ട യാത്ര 26/09/2026 ന് പുലർച്ചെ മൂകാംബികയിൽ എത്തിച്ചേരും. രാവിലെ മൂകാംബിക ദർശനത്തിനുശേഷം കുടജാദ്രി ക്ഷേത്ര ദർശനം. അതിനു ശേഷം ഉച്ചക്ക് വീണ്ടും മൂകാംബിക ക്ഷേത്ര ദർശനം നടത്തി ഉച്ചഭക്ഷണം കഴിച്ച് മുരുഡേശ്വർ യാത്ര. അതിനു ശേഷം തിരികെ മൂകാംബികയിലെത്തി വീണ്ടും ക്ഷേത്രദർശനം നടത്തി അന്ന് മൂകാംബികയിൽ വിശ്രമം. പിറ്റേന്ന് രാവിലെ ഉഡുപ്പി ക്ഷേത്രദർശനം നടത്തി അനന്തപുരം ക്ഷേത്രം, പറശ്ശനിക്കടവ് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് 28-09-2026 ന് പുലർച്ചെ തൃശ്ശൂരിൽ തിരിച്ചെത്തുന്നു.
ചടങ്ങിൽ തൃശ്ശൂർ ജില്ലാ ട്രാൻസ്പോട്സ് ഓഫീസർ ടി.എ. ഉബൈദ് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജി.സി.ഐ ഉണ്ണികൃഷ്ണൻ.എം എം, വെഹിക്കിൾ സൂപ്പർ വൈസർ ജോജോ സെബാസ്റ്റ്യൻ, സൂപ്രണ്ട് ജിനേഷ്, ബി.ടി.സി തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ കെ ജി ഉണ്ണികൃഷ്ണൻ, തൃശ്ശൂർ യൂണിറ്റ് കോർഡിനേറ്റർ എം രാജേഷ് എന്നിവർ പങ്കെടുത്തു.
2430 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. താമസം, ഭക്ഷണം, ജീപ്പ് സഫാരി തുടങ്ങിയ മറ്റ് ചിലവുകളെല്ലാം യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കി കൊടുക്കുന്നതാണ്.




