
ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള മുഴുവൻ പ്രൊവിഡന്റ് പെൻഷൻകാർക്കും വാർദ്ധക്യ കാല പെൻ അനുവദിക്കുന്നതിനു് നടപടി സ്വീകരിക്കുമെന്നും, 1995 ൽ ആരംഭിച്ച പിഎഫ് പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കാതെ മിനിമം പെൻഷൻ ആയിരം രൂപ പോലും അനുവദിക്കാതെയും കേന്ദ്ര സർക്കാരും EPFO അധികാരികളും പെൻഷൻകാരോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നുo കോസ്റ്റ് ഫോർഡ് ഓഡിറ്റോറിയത്തിൽ PF PA തൃശ്ശൂർ ജില്ലാ സമ്മേളനം ഉദ്ഘാടന പ്രസംഗത്തിൽ തൃശ്ശൂർ എം എൽ എ രാജൻ ജെ പല്ലൻ പ്രസ്ഥാപിച്ചു.
ജില്ല പ്രസിഡണ്ട് കെ രാമനാഥൻ അദ്ധ്യക്ഷനായി, അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം ജോസ് ആറ്റുപുറം, സംസ്ഥാന ഭാരവാഹികളായ ആർ സദാനന്ദൻ പിള്ള, ടി രമേശൻ, ജില്ല ജനറൽ സെകട്ടറി എം രാമദാസ്, ജില്ലാ ഭാരവാഹികളായ ഇ കെ കൃഷ്ണൻ നായർ, എം ജി വേണുഗോപാൽ, എം കെ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
പിഎഫ് പെൻഷൻ മിനിമം 9000 രൂപയായി വർദ്ധിപ്പിച്ച് DA അനുവദിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി കെ രാമനാഥൻ (പ്രസിഡന്റ്) ഇ കെ കൃഷ്ണൻ നായർ (വർക്കിംഗ് പ്രസിഡന്റ്) എം രാമദാസ് (ജനറൽ സെക്രട്ടറി) വൈസ് പ്രസിഡൻ്റായി വി ജനാർദ്ദനമേനോൻ എന്നിവരെ തെരഞ്ഞെടുത്തു.




