Kerala News

കേക്ക് മുറിച്ചും ആടിയും പാടിയും ദേവാശ്രയത്തിലെ ക്രിസ്മസ് കളറാക്കി ടിഐഎസ്ടിയിലെ വിദ്യാർത്ഥികൾ

പാലക്കാട്: ദേവാശ്രയത്തിലെ കുട്ടികൾക്ക് അവിസ്മരണീയമായ ക്രിസ്മസ് ആഘോഷം ഒരുക്കി ദി ഇൻറർനാഷ്ണൽ സ്കൂൾ ഓഫ് തൃശൂരിലെ വിദ്യാർത്ഥികൾ. തിരുപ്പിറവി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായാണ് ടിഐഎസ്ടിയിലെ കുട്ടികളും അധ്യാപകരും ഒപ്പം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ദേവാശ്രയത്തിലെത്തിയത്. കേക്ക് മുറിച്ചും പാട്ടും നൃത്തവും ഉച്ചഭക്ഷണവുമായി ദേവാശ്രയത്തിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം കളറാക്കിയാണ് സംഘം മടങ്ങിയത്. പതിവ് ക്രിസ്മസ് ആഘോഷങ്ങൾക്ക് അപ്പുറത്ത് എന്തു ചെയ്യണം എന്ന ആലോചനയിൽ നിന്നാണ് ദി ഇൻറർനാഷ്ണൽ സ്കൂൾ ഓഫ് തൃശൂരിലെ വിദ്യാർത്ഥികൾ ദേവാശ്രയത്തിലെ കുട്ടികൾക്കൊപ്പം ചെലവഴിക്കാം എന്ന ചിന്തയിൽ എത്തുന്നത്. സ്കൂൾ അധ്യാപകരും മാനേജുമെൻറും കുട്ടികളുടെ ആശയത്തിന് പൂർണ പിന്തുണ നൽകുകയായിരുന്നു. എംഎൽഎ, ടിഐഎസ്ടി പ്രിൻസിപ്പൽ സനു ജോസഫ്, എക്സിക്യൂട്ടീവ് എഡിറ്റർ ശ്രീനാഥ് എന്നിവർ ദേവാശ്രയത്തിലെ കുട്ടികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *