കേവലം സന്ദർശനത്തിനുള്ള ഇടങ്ങളിൽ നിന്നും പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റേയും സത്യസന്ധമായ കഥകൾ പറയുന്ന ഇടങ്ങളായി മ്യൂസിയങ്ങളെ മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്ന് പുരാവസ്തു പുരാരേഖാ മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയിൽ പുന:സജ്ജീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.തൃശ്ശൂർ എന്ന സാംസ്കാരിക തലസ്ഥാനത്തിൻ്റെ തിലകക്കുറിയായ ശക്തൻ തമ്പുരാൻ മ്യൂസിയത്തിൻ്റ നവീകരണ ഉദ്യമം കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയ കേരള സർക്കാരിനെ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി അഭിനന്ദിച്ചു. ഭാരതത്തിലെ മൺമറഞ്ഞുപോയ സാംസ്കാരിക കേന്ദ്രങ്ങളുടെ ഉയിർത്തെഴുനേൽപ്പ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യമാണെന്ന് നവീകരിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. യോഗത്തിൽ എം.എൽ.എ. പി. ബാലചന്ദ്രൻ, മേയർ എം.കെ വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഡെപൂട്ടി മേയർ എം.എൽ. റോസി, പുരാവസ്തു ഡയറക്ടർ ഇ. ദിനേശൻ, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. സമ്മേളനത്തിൻ്റെ അവസാനത്തിൽ ബാംബൂ ബാൻഡായ വയലി ഫോക് ഗ്രൂപ്പ് മുളസംഗീതം അവതരിപ്പിച്ചു.
Related Articles
ജെൻഡർ ഇക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു
മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്തു ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്കരണത്തിന്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കാലടി സർവകലാശാല കേന്ദ്രീകരിച്ചാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. അടുത്ത വർഷം ഇതിന്റെ ആഭിമുഖ്യത്തിൽ എല്ലാ കലാലയങ്ങളിലും ജെൻഡർ പാർലമെന്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ പ്രചരണാർത്ഥം സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിച്ച മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്ത് Read More…
തദ്ദേശ റോഡ് പുനരുദ്ധാരണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
തദ്ദേശ റോഡ് പുനരുദ്ധാരണം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊതുമാനദണ്ഡം അനുസരിച്ച് എം.എൽ.എമാർ നിർദ്ദേശിക്കുന്ന പ്രവൃത്തികൾ സർക്കാരിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ധനകാര്യ വകുപ്പ് ഇവ മുൻഗണന ക്രമത്തിൽ ക്രമീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറും. ഇതനുസരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണം. പ്രധാന റോഡുകൾ, സ്കൂൾ, കോളേജ്, ആശുപത്രി, ടൂറിസം മേഖലകൾ മുതലായവയെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകൾ, ജൽജീവൻ മിഷൻ പ്രവൃത്തികളുടെ ഭാഗമായി കുഴിക്കേണ്ടി വന്നതും പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കാത്തതുമായ റോഡുകൾ എന്നിവയ്ക്ക് മുൻഗണന നൽകും. നേരത്തെ Read More…
തൃശൂരിൽ ജിഎസ്ടി ഇന്റലിജൻസിന്റെ റെയ്ഡ്; കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടികൂടി
തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഉടമകളുടെ വീടുകൾ എന്നിവിടങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ വൻ റെയ്ഡിൽ കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം കണ്ടെത്തി. സംസ്ഥാനത്തുടനീളം 700-ലധികം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന, ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണിത്. 74 കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജിഎസ്ടി വെട്ടിപ്പിനുള്ള അന്വേഷണത്തിന്റെ ഭാഗമായി, സ്വർണാഭരണങ്ങളും രേഖകളും പിടിച്ചെടുത്തതായി ജിഎസ്ടി വകുപ്പ് പ്രസ്താവിച്ചു. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്