Kerala News

സബ് രജിസ്ട്രാർ ഓഫീസുകളെ ഐ.എസ്.ഒ നിലവാരത്തിൽ ഉയർത്തും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളെ ഘട്ടം ഘട്ടമായി ഐ.എസ്.ഒ നിലവാരത്തിലുയർത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ”രജിസ്‌ട്രേഷൻ വകുപ്പും കാലത്തിനൊപ്പം’ എന്ന പരിപാടിയുടെ ഭാഗമായി വകുപ്പിനെയാകെ ആധുനികവൽക്കരിച്ചുവരികയാണ്. ഒട്ടേറെ സേവനങ്ങൾ ഇതിനകം ഓൺലൈൻ സൗകര്യമൊരുക്കി ക്യാഷ്‌ലെസ്‌ ഓഫീസുകളാക്കി മാറ്റി. എ.ഐ.ജി ചിട്ടി തസ്തിക എ.ഐ.ജി ചിട്ടി ആൻഡ് മോഡണൈസേഷൻ എന്നാക്കി കെ.എ.എസ് റാങ്കിലേക്ക് ഉയർത്തി. ഐ.എസ്.ഒ നിലവാരത്തിൽ ഉയർത്തുന്നതിന് ആദ്യഘട്ടത്തിൽ ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സബ് രജിസ്ട്രാർമാർക്കുള്ള സംസ്ഥാനതല Read More…

Kerala News

മ്യൂസിയങ്ങളുടെ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം പ്രധാനം :  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ചരിത്രയാഥാർഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളായ മ്യൂസിയങ്ങളുടെ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം പ്രധാനമാണെന്നും ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യകത ഏറെയാണെന്നും പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന സർക്കാർ മ്യൂസിയങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. അതോടൊപ്പം പൊതുജനങ്ങളും മ്യൂസിയങ്ങൾ ഉൾപ്പടെയുള്ള ചരിത്രശേഷിപ്പുകളുടെ സംരക്ഷണത്തിന് സഹകരിക്കണം. അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം പരിപാടി കേരള ചരിത്ര പൈതൃക മ്യൂസിയം പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മ്യൂസിയങ്ങൾ മഹത്തായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെ ശേഷിപ്പുകളാണ്. അതിന്റെ പ്രാധാന്യം Read More…

Kerala News

രജിസ്ട്രേഷൻ ഓഫീസുകൾ മാതൃക ഓഫീസുകളാകണം : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

സംസ്ഥാനത്തെ രജിസ്ട്രേഷൻ ഓഫീസുകൾ മാതൃക ഓഫീസുകളാകണമെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പൊതുജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവും സുഗമവുമായി സർക്കാർ സേവനങ്ങൾ രജിസ്ട്രേഷൻ ഓഫീസുകളിൽ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും. സർക്കാരിന്റെ സാമ്പത്തിക സ്രോതസ്സുകളിൽ സുപ്രധാനമായ വകുപ്പുകളിൽ ഒന്നാണ് രജിസ്ട്രേഷൻ വകുപ്പ്. ആ ഒരു ബോധ്യത്തോടെയുള്ള പൊതുവായ ഇടപെടൽ വകുപ്പിന്റെ എല്ലാ തലത്തിലും ഉണ്ടാവണം. തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന രജിസ്‌ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ തിരുവനന്തപുരം ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ Read More…

Kerala News

മ്യൂസിയങ്ങൾ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തും : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

സംസ്ഥാനത്തെ മ്യൂസിയങ്ങൾ സാംസ്‌കാരിക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന സചേതനമായ കഥ പറയുന്ന മ്യൂസിയങ്ങളാക്കി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരളം മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടന്ന മ്യൂസിയം മാനേജ്‌മെന്റ്‌ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൈതൃകത്തിന്റെയും നാടിന്റെ സമ്പന്നമായ സാംസ്‌കാരത്തിന്റെയും അടയാളങ്ങളാണ് മ്യൂസിയങ്ങൾ. നമ്മുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും മഹിതമായ ചരിത്രവും വരും തലമുറയ്ക്ക് കൈമാറുകയെന്ന ദൗത്യമാണ് മ്യൂസിയങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. മ്യൂസിയങ്ങളുടെ പരിപാലനം പ്രധാനപ്പെട്ടതാണ്. സന്ദർശകർക്ക് മ്യൂസിയം ഉൾക്കൊള്ളുന്ന ചരിത്രകഥയും Read More…

Kerala News

നവീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം മ്യൂസിയം ഉദ്ഘാടനം ചെയ്തു

കേവലം സന്ദർശനത്തിനുള്ള ഇടങ്ങളിൽ നിന്നും പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റേയും സത്യസന്ധമായ കഥകൾ പറയുന്ന ഇടങ്ങളായി മ്യൂസിയങ്ങളെ മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്ന് പുരാവസ്തു പുരാരേഖാ മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയിൽ പുന:സജ്ജീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.തൃശ്ശൂർ എന്ന സാംസ്കാരിക തലസ്ഥാനത്തിൻ്റെ തിലകക്കുറിയായ ശക്തൻ തമ്പുരാൻ മ്യൂസിയത്തിൻ്റ നവീകരണ ഉദ്യമം കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയ കേരള Read More…

Kerala News

പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനംഡിസം. 20 ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും

പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം ഡിസം. 20, വൈകിട്ട് 4.30 ന് പുരാവസ്തു പുരാരേഖാ മ്യൂസിയം റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. പി. ബാലചന്ദ്രന്‍ എം.എല്‍.എ, അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം. കെ. വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കേരളം മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. Read More…