കേരളത്തിലെ എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്ന് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. തലപ്പിള്ളി താലൂക്ക്‌തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിയുടെ രേഖ നൽകുന്നതിനായി പട്ടയ അദാലത്തുകൾ സംഘടിപ്പിച്ചു കൊണ്ട് പട്ടയ മിഷൻ എന്ന ആശയം ഉയർത്തിപ്പിടിക്കുകയും വർഷങ്ങളായി നിയമങ്ങളുടെ കുരുക്കിൽപ്പെട്ട് കിടന്ന പല പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്ത് 3.54 ലക്ഷത്തോളം പേരെ ഭൂമിയുടെ ഉടമകളാക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കെത്തുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മന്ത്രിമാർ നേതൃത്വം നൽകുന്ന താലൂക്ക്തല അദാലത്തുകളിലൂടെയും വനം വകുപ്പിന്റെയും തീരദേശത്തിൻ്റെയും മന്ത്രിമാർ നടത്തിയ അദാലത്തുകളിലൂടെയും തദ്ദേശ അദാലത്തിലൂടെയും ജനങ്ങളുടെ പ്രശ്നങ്ങൾ കുരുക്കഴിച്ച് ഏറ്റവും താഴത്തേക്ക് പോകുക എന്ന പ്രവർത്തനം ശ്രദ്ധയോടുകൂടി നടത്തി വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാന വികസനത്തിനായി നാല് മിഷനുകൾ അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യ സുരക്ഷയ്ക്കായി ആർദ്രം, ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിന് ലൈഫ് മിഷൻ, മാലിന്യമുക്ത കേരളം സാക്ഷാത്കരിക്കുന്നതിന് ഹരിത കേരളം എന്നിവയാണ് മിഷനുകൾ. നാല് മിഷനുകളിൽ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുമ്പോൾ തന്നെ സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കെത്തുമ്പോൾ ഒരു വീഴ്ചയും ഉണ്ടാകാത്തവിധം സർക്കാർ സംവിധാനത്തെ ക്രമപ്പെടുത്തി കൊണ്ടുപോകുകയാണ് എറ്റവും പ്രധാനപ്പെട്ട സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.കരുതലും കൈത്താങ്ങും അദാലത്തുകളിലൂടെ പൊതുജനങ്ങളുടെ ക്ഷേമവും നാടിൻ്റെ വികസനവും മുൻ നിർത്തി സർവ്വതലസ്പർശിയായ ഇടപെടലുകൾ നടത്തി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.വടക്കാഞ്ചേരി സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൻ്റെ വേദിയിൽ 21 റേഷൻ കാർഡുകളും 10 പട്ടയങ്ങളും മന്ത്രിമാർ ചേർന്ന് വിതരണം ചെയ്തു. ചടങ്ങിൽ എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ എ.സി. മൊയ്തീൻ, യു.ആർ പ്രദീപ്, വടക്കാഞ്ചേരി നഗരസഭാ അധ്യക്ഷൻ പി.എൻ സുരേന്ദ്രൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടലരസൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, തൃശ്ശൂർ ഡി.എഫ്.ഒ രവികുമാർ മീണ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) എം.സി ജ്യോതി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Related Articles
നാഷണൽ കോൺഫ്രസിന്റെ ദേശവിരുദ്ധ പ്രകടനപത്രിക; കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ
ജമ്മുകാശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫ്രൻസ് പുറത്തിറക്കിയ ദേശവിരുദ്ധ പ്രകടനപത്രികയെ കുറിച്ച് കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇൻഡി മുന്നണിയുടെ ഭാഗമായ നാഷണൽ കോൺഫ്രൻസിന്റെ പ്രകടനപത്രികയെ പറ്റി കോൺഗ്രസും സിപിഎമ്മും മിണ്ടാത്തത് അപമാനകരമാണെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടാണ് ഫറൂക്ക് അബ്ദുള്ളയുടെ പാർട്ടി എടുത്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നിലപാടാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കാശ്മീരിന് ഒരു പ്രത്യേക പതാക കൊണ്ടുവരുമെന്നാണ് അവർ പറയുന്നത്. Read More…
ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടന നിലവിൽ വന്നതിന് 75 വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ സംയുക്ത സമ്മേളനം നടക്കും. സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുര്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കർ എന്നിവരും പ്രധാനമന്ത്രിയും ലോക്സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളും സമ്മേളനത്തിൽ പങ്കുചേരും. രാഷ്ട്രപതി സെൻട്രൽ ഹാളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. സംസ്കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകൾ രാഷ്ട്രപതി പ്രകാശനം ചെയ്യും. ഇന്ത്യ Read More…
പടിഞ്ഞാറേകോട്ട കാൽവരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി.
തൃശ്ശൂർ: പടിഞ്ഞാറേകോട്ട കാൽവരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി .ബിജെപി തൃശൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ദിനേശ് കുമാർ കരീപ്പേരിൽ ഉദ്‌ഘാടനം ചെയ്തു വെസ്റ്റ് ഏരിയ പ്രസിഡൻറ് ഗീത വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ ജനറൽ സെക്രട്ടറി ഹാരിഷ് ,മണ്ഡലം വൈസ് പ്രസിഡണ്ട് മനോജിനെല്ലിക്കാട് , യുവമോർച്ച സംസ്ഥാന സമിതി അംഗം സജിത്ത് നായർ ഏരിയ ഭാരവാഹികളായ അനീഷ് കളപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ബിനീഷ് Read More…