ജമ്മുകാശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫ്രൻസ് പുറത്തിറക്കിയ ദേശവിരുദ്ധ പ്രകടനപത്രികയെ കുറിച്ച് കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇൻഡി മുന്നണിയുടെ ഭാഗമായ നാഷണൽ കോൺഫ്രൻസിന്റെ പ്രകടനപത്രികയെ പറ്റി കോൺഗ്രസും സിപിഎമ്മും മിണ്ടാത്തത് അപമാനകരമാണെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടാണ് ഫറൂക്ക് അബ്ദുള്ളയുടെ പാർട്ടി എടുത്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നിലപാടാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കാശ്മീരിന് ഒരു പ്രത്യേക പതാക കൊണ്ടുവരുമെന്നാണ് അവർ പറയുന്നത്. ദേശീയ പതാക അംഗീകരിക്കില്ലെന്ന വിഘടനവാദ സമീപനമാണിത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പതാകയ്ക്കെതിരെ ദേശസ്നേഹികൾ ജീവൻ കൊടുത്തും പൊരുതിയാണ് അതില്ലാതാക്കിയത്. 370ാം വകുപ്പ് എടുത്തുകളയുമെന്നതാണ് മറ്റൊരു വാഗ്ദാനം. പാർലമെന്റ് പാസാക്കിയ നിയമമാണിത്. ഇതിലൂടെ കാശ്മീരിൽ സമാധാനവും വികസനവും സാധ്യമായെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ജമ്മുകാശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന നമ്മുടെ നിലപാടിനെതിരാണ് എൻസിയുടെ പ്രകടന പത്രിക. കാശ്മീരിൽ ഹിതപരിശോധന വേണമെന്ന് പറയുന്നത് പാക്കിസ്ഥാനാണ്. ഇത് ആവർത്തിക്കുകയാണ് നാഷണൽ കോൺഫ്രസ് ചെയ്യുന്നത്. പാക്കിസ്ഥാനുമായി വ്യാപാര കരാർ വേണമെന്നാണ് മറ്റൊരു ആവശ്യം. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത് എടുത്തുകളയുമെന്നാണ് മറ്റൊരു അപകടകരമായ വാഗ്ദാനം. 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമാണ് കാശ്മീരിൽ സംവരണം നടപ്പായത്. ശങ്കരാചാര്യ ഹിൽ തപ്തൈ സുലൈമാൻ ഹില്ലാക്കി മാറ്റുമെന്നും, ഹരി ഹില്ലിന്റെ പേര് കോഹി മസ്താൻ എന്നാക്കി മാറ്റുമെന്നും അവർ പറയുന്നു. കാശ്മീരിലെയും ജമ്മുവിലെയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് എൻ.സി കൈക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവും ഇൻഡി മുന്നണിയുടെ നേതാവുമായ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണം. ഇന്ത്യയെ വീണ്ടും വിഭജിക്കാനുള്ള നീക്കമാണിത്. രാജ്യത്ത് വിധ്വംസന പ്രവർത്തനങ്ങൾ നടത്താനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഈ നിലപാട്. നാഷണൽ കോൺഫ്രൻസിന്റെ ആവശ്യങ്ങൾക്ക് കോൺഗ്രസും സിപിഎമ്മും മൗനപിന്തുണ നൽകുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
എയർ ഇന്ത്യയും വിസ്താരയും ലയിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള എയർലൈൻ രൂപീകരിക്കുന്നു
കൊച്ചി: എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡും എഐഎക്സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും (മുൻ എയർ ഏഷ്യ ഇന്ത്യ) തമ്മിലുള്ള ലയനം വിജയകരമായി പൂർത്തിയായി. എയർ ഇന്ത്യ ഗ്രൂപ്പിന്റെ വിഹാൻ എഐ പദ്ധതിയുടെ ഭാഗമായി നാല് എയർലൈൻ ബ്രാൻഡുകളെ രണ്ടായി ലയിപ്പിക്കാനുള്ള നീക്കത്തിന്റെ ആദ്യകാലാവർത്തനമാണിത്. ഇത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു എയർലൈൻ സ്ഥാപിക്കാനുള്ള പ്രധാന സംരംഭമാണെന്നും അടുത്തതായി എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ലയനം എയർ ഇന്ത്യയുടെ Read More…
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന നെമവും കൊച്ചുവേളിയുടെയും പേര് മാറ്റി; വിജ്ഞാപനമിറങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന നെമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരിൽ മാറ്റം വരുത്തി വിജ്ഞാപനം പുറത്തിറങ്ങി. നെമത്തിന്റെ പേര് “തിരുവനന്തപുരം സൗത്ത്” എന്നും, കൊച്ചുവേളി “തിരുവനന്തപുരം നോർത്ത്” എന്നും അറിയപ്പെടും. റെയിൽവേ ബോർഡിന്റെ ഔദ്യോഗിക ഉത്തരവ് കൂടി പുറത്തുവന്നാൽ പേരുമാറ്റം പ്രാബല്യത്തിൽ വരും. പേരുമാറ്റത്തിനായി സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതിനെ തുടർന്ന്, ഉത്തരവ് ഉടൻ റെയിൽവേ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് റെയിൽവേ വികസനത്തിന് പുതിയ വഴികൾ തുറക്കാൻ ഈ നീക്കം സഹായകമാകുമെന്ന് Read More…
കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് 2024 ൽ പൂർത്തിയാക്കും: മന്ത്രി കെ രാജൻ
കൂർക്കഞ്ചേരി: സ്മാർട്ട് വില്ലേജിൻ്റെ നിർമ്മാണം 2024ൽ തന്നെ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ.കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. രണ്ടര വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകി. ഈ സർക്കാർ കാലയളവിനുള്ളിൽ അർഹരായ എല്ലാവരെയും ഭൂമിയുടെ ഉടമസ്ഥർ ആക്കാനാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിൻ്റെ 2023-24 Read More…