ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനും ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ വ്യവസായികളിൽ ഒരാളുമായ രത്തൻ ടാറ്റ 86-ാം വയസ്സിൽ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു.
ടാറ്റ ഗ്രൂപ്പിനെ ഒരു ലോകശക്തിയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച രത്തൻ ടാറ്റ, ഇന്ത്യൻ വ്യവസായത്തിന്റെ മുഖമായിരുന്നു. നാനോ കാർ പോലുള്ള പദ്ധതികളിലൂടെ ലോകത്തെ അദ്ദേഹം അമ്പരിപ്പിച്ചു. സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിനായി അദ്ദേഹം നിരവധി പദ്ധതികൾ ആവിഷ്കരിച്ചു.
“എല്ലാവരും വലിയ ആശങ്ക വെക്കേണ്ട, ഞാൻ സുഖമാണ്” എന്ന് കഴിഞ്ഞ ദിവസങ്ങളിൽ തൻ്റെ എക്സ് (മുൻപ് ട്വിറ്റർ) ഹാൻഡിൽ അദ്ദേഹം പങ്കുവച്ചിരുന്നു,രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിച്ച രത്തൻ ടാറ്റയുടെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണ്.