Kerala News

ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ല: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

കേരളത്തിൽ കാറുകളിൽ കുട്ടികളെ ഇരുത്താൻ ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. കേരളത്തിൽ ചൈൽഡ് സീറ്റുകൾ സുലഭമല്ലാത്തതിനാൽ ഇത്തരമൊരു തീരുമാനമാണ് എടുത്തിരിക്കുന്നത്.

കുട്ടികളുടെ സുരക്ഷ പ്രധാനമാണ്.14 വയസ്സുവരെയുള്ള എല്ലാ കുട്ടികളെയും കാറിന്റെ പിൻസീറ്റിൽ ഇരുത്തണമെന്നാണ് നിർദ്ദേശം. കുട്ടികൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കുന്നത് അവരുടെ സുരക്ഷക്ക് വേണ്ടിയാണ്. .മോട്ടോർ വെഹിക്കിൾ ആക്ടിലെ നിർദ്ദേശങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ളതാണ്. നിലവിൽ ഇതിനെ കർശനമായി നടപ്പാക്കില്ല,” മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *