Health India Medical News Politics

വിദ്യാർത്ഥിനിക്ക് നൽകിയ വാക്ക് പാലിച്ച് രാഹുൽ ഗാന്ധി; കണ്ണിന് ഡൽഹിയിൽ ചികിത്സ ഉറപ്പാക്കി

ഇൻഡോർ: മധ്യപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥിനിക്ക് നൽകിയ വാഗ്ദാനം പാലിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കണ്ണിന് അസുഖം ബാധിച്ച പ്രിയങ്ക സെൻഗാർ എന്ന വിദ്യാർത്ഥിനിക്ക് ഡൽഹിയിൽ ചികിത്സ ലഭ്യമാക്കിയാണ് രാഹുൽ ഗാന്ധി സഹായം ഉറപ്പാക്കിയത്. കോൺഗ്രസ് പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ചികിത്സയ്ക്ക് ശേഷം വിദ്യാർത്ഥിനി വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങൾ കോൺഗ്രസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ജീവിതത്തിലാദ്യമായി വിമാനയാത്ര നടത്തുന്ന പ്രിയങ്ക വിമാനത്തിൻ്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സെപ്റ്റംബർ 19ന് ഇൻഡോറിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ എന്ന യുവജന സംവാദ പരിപാടിക്കിടെയാണ് രാഹുൽ ഗാന്ധി പ്രിയങ്കയ്ക്ക് സഹായം വാഗ്ദാനം ചെയ്തത്. പരിപാടിയിൽ വിദ്യാർത്ഥികളെ വേദിയിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള അവരുടെ ആശങ്കകളും പ്രശ്നങ്ങളും അദ്ദേഹം കേട്ടിരുന്നു. ഇതിനിടെയാണ് പ്രിയങ്കയുടെ ആരോഗ്യപ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കി നൽകിയ വാക്ക് പാലിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

Leave a Reply

Your email address will not be published. Required fields are marked *