India Kerala News Politics

ഒരു വർഷമായി അപകടമരണങ്ങളില്ല; സിആർപിഎഫിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തുടർച്ചയായ 12 മാസക്കാലം അപകടമരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ ചരിത്രനേട്ടം കൈവരിച്ച കേന്ദ്ര റിസർവ് പൊലീസ് സേനയെ (സിആർപിഎഫ്) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 47 വർഷത്തിനിടെ ആദ്യമായാണ് സേന ഈ നേട്ടം കൈവരിക്കുന്നത്.

‘പൂജ്യം ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നു’ എന്നായിരുന്നു പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. സേനയുടെ നേട്ടം വ്യക്തമാക്കുന്ന ഗ്രാഫിക്കും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മൂന്ന് ദിശകളിലേക്ക് തോക്കേന്തി നിരീക്ഷണം നടത്തുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരുടെ ചിത്രവും ഗ്രാഫിക്കിലുണ്ട്.

രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷാ ചുമതലകളിൽ നിർണായക പങ്കുവഹിക്കുന്ന സേനയുടെ നേട്ടം ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രിയുടെ പ്രതികരണത്തിലൂടെ വ്യക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *