India News

ഗാംഗ്ടോക്കിൽ പത്മ പുരസ്കാര ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി

സിക്കിമിലെ ഗാംഗ്ടോക്കിൽ നടത്തിയ സന്ദർശനത്തിനിടെ പത്മ പുരസ്കാര ജേതാക്കളുമായും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

തിങ്കളാഴ്ച വൈകുന്നേരം നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ സംബന്ധിച്ച് പത്മ അവാർഡ് ജേതാക്കളുമായി ആശയവിനിമയം നടന്നതായി അധികൃതർ അറിയിച്ചു.

‘വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരുമായി സംവദിക്കാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമായി കണക്കാക്കുന്നു’ എന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ X-ൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ സിക്കിം സന്ദർശനത്തിൻ്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *