
തൃശൂര്‍ മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണശാലയിലുണ്ടാ സ്‌ഫോടനത്തെ തുടര്‍ന്ന് കടമറ്റം പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. മലങ്കര സഭാധ്യക്ഷന്റെ അറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് ഒഴിവാക്കാന്‍ തീരുമാനമായത്.
വെടിക്കെട്ട് നടത്തുന്നതിന് പകരം സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കാനും തീരുമാനമായി.
ഇടവക മാനേജിങ് കമ്മിറ്റിയുടേയും പെരുന്നാള്‍ കമ്മിറ്റിയുടേയുമാണ് ഈ തീരുമാനം. മെയ് 6,7 തിയതികളിലാണ് പള്ളി പെരുന്നാള്‍ നടക്കുക. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് നടത്താനിരുന്ന വെടിക്കെട്ടും ഒഴിവാക്കിയിരുന്നു.




