
സിക്കിമിലെ ഗാംഗ്ടോക്കിൽ നടത്തിയ സന്ദർശനത്തിനിടെ യുവാക്കളോടൊപ്പം സൗഹൃദ ഫുട്ബോൾ മത്സരം കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സംസ്ഥാനത്തിൻ്റെ 50ാം സംസ്ഥാന പദവി വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനും വികസന പദ്ധതികൾ അവലോകനം ചെയ്യാനും എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി ഫുട്ബോൾ മത്സരത്തിലേർപ്പെട്ടത്. യുവാക്കളുമായുള്ള ഈ അനുഭവം ഏറെ സന്തോഷകരമായിരുന്നുവെന്ന് പ്രധാനമന്ത്രി പിന്നീട് പ്രതികരിച്ചു.

പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിന് പിന്നാലെ നടന്ന ഈ സംഭവം രാഷ്ട്രീയപരമായ ഏറെ ശ്രദ്ധ നേടി. കിഴക്കൻ മേഖലയിലെ ഫുട്ബോൾ പ്രാധാന്യം കണക്കിലെടുത്തും പ്രധാനമന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നുണ്ട്.
പ്രധാനമന്ത്രി യുവാക്കളോടൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.




