Kerala News Politics

തെരഞ്ഞെടുപ്പ്; കലാശക്കൊട്ട് കഴിഞ്ഞു ഇനി നിശബ്ദ പ്രചാരണം


കേരള നിയമസഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇന്ന് വൈകീട്ടോടെ സമാപിച്ചു. ഏപ്രില്‍ 9ന് കേരളക്കര തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. ഇരുപ്പത്തി മൂന്ന് ദിവസത്തെ പ്രചാരണ അങ്കത്തിനാണ് ഇന്ന് വൈകീട്ടോടെ സമാപനമായിരിക്കുന്നത്. ഡീല്‍ വിവാദം മുതല്‍ പ്രളയത്തിനാരാണ് കാരണക്കാരയവര്‍ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളാണ് ഇത്തവണ പ്രചാരണത്തിനായി രാ്ര്രഷ്ടീയ പാര്‍ട്ടികള്‍ പോരിനായി ഉപയോഗിച്ചത്.

ഇത്തവണ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. മൂന്നാമത്തെ തവണയും വിജയം നേടാനാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള നേതാക്കളുടെ ആത്മവിശ്വാസം. ഭരണവിരുദ്ധവികരാം ഇല്ലെന്നും അങ്ങനെ വിചാരിക്കുന്നവര്‍ക്ക് കടുത്ത നിരാശ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാല്‍ ഭരണം തിരിച്ച് പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. 100 സീറ്റുകള്‍ക്ക് മുകളില്‍ വിജയം കൈവരിക്കാനാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

എന്നാല്‍ കേരളത്തില്‍ താമര വിരിയിക്കുമെന്ന ആത്മവിശ്വാസം എന്‍ഡിഎക്കുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്ര നേതാക്കളെയാണ് ഇത്തവണ ബിജെപി പ്രചാരണത്തിനായി കേരളത്തിലെത്തിച്ചത്. അത് വോട്ടെടുപ്പില്‍ കാണാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കേരളത്തില്‍ പല മണ്ഡലങ്ങളിലും ഇത്തവണ താമര വിരിയിക്കുമെന്ന് നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *