മന്ത്രിസഭ രൂപീകരിക്കാനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പ്രവേശിച്ചു. ലോക്ഭവനിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് നല്‍കി. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടത്താനാണ് തീരുമാനമായത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്താനും തീരുമാനമായി. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് മുന്നോടിയായി തന്നെ മന്ത്രിമാര്‍ ആരെല്ലാമാണെന്ന് എന്ന കാര്യത്തിലും തീരുമാനമാകും. എന്‍ ശക്തനെ പ്രോട്ടേം സ്പീക്കറായി നിയോഗിക്കാനാണ് തീരുമാനം. ഇന്ന് വൈകീട്ട് ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തില്‍ വിഡി സതീശനെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി Read More…
Tag: kerala election
ഭരണകൂടം ഉപരിവർഗ്ഗ താല്പര്യങ്ങളുടെ സംരക്ഷകരാകുന്നത് ജനാധിപത്യത്തിന് ഭീഷണി
ജനാധിപത്യം എന്നത് കേവലം അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിലോ കേവല ഭൂരിപക്ഷത്തിന്റെ ഭരണത്തിലോ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് സമൂഹത്തിലെ ഏറ്റവും ദുർബലനായ മനുഷ്യന്റെയും ശബ്ദം കേൾക്കപ്പെടുമെന്നും അവന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നുമുള്ള ഉറപ്പാണ്. എന്നാൽ ആധുനിക ഭരണകൂടങ്ങൾ ക്രമേണ ജനാധിപത്യത്തിന്റെ ഈ സുതാര്യമായ പാതയിൽ നിന്നും വ്യതിചലിച്ച്, ഒരു ചെറിയ ശതമാനം വരുന്ന വരേണ്യവർഗ്ഗത്തിന്റെയും സമ്പന്ന ഉപരിവർഗ്ഗത്തിന്റെയും താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന യന്ത്രമായി മാറിക്കൊണ്ടിരിക്കുന്നു. ഭരണകൂടത്തിന്റെ ഈ ചായ്‌വ് ജനാധിപത്യത്തിന്റെ അന്തസ്സത്തയെ തന്നെ ഇല്ലാതാക്കുന്ന ഒന്നാണ്. ഭരണകൂടം സ്വീകരിക്കുന്ന Read More…
ആരാകും അടുത്ത കേരള മുഖ്യമന്ത്രി?
കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയാകുമ്പോഴും അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നീ പേരുകളാണ് കൂടുതലും മുന്നോട്ട് വരുന്നത്. എന്നാല്‍ ഇവരിലാര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍ കെപിസിസി അധ്യക്ഷന്മാരേയും നിലവിലെ നേതാക്കളെയെല്ലാം ഇതിനുവേണ്ടി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എന്നാല്‍ നേതാക്കളെയെല്ലാം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ വിഡി സതീശന്‍ പക്ഷത്തിന് അതൃപ്തി ഉണ്ടായിട്ടുണ്ട്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരുടെ അഭിപ്രായങ്ങള്‍ ആരായുന്നത് അപഹാസ്യമാണെന്നാണ് സതീശന്‍ പക്ഷം Read More…
കെ.സി. വേണുഗോപാലിൻ്റെ മുഖ്യമന്ത്രി മോഹവും കോൺഗ്രസിലെ അധികാരത്തർക്കവും: കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ നാടകം
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ഇന്ന് സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അധികാരം കൈപ്പിടിയിലായെന്ന് ഉറപ്പായ നിമിഷം മുതൽ പാർട്ടിക്കുള്ളിൽ ഉടലെടുത്ത മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം ഇപ്പോൾ പരസ്യമായ പോരിലേക്ക് വഴിമാറിയിരിക്കുന്നു. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിൻ്റെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളാണ് ഈ തർക്കങ്ങളുടെ കേന്ദ്രബിന്ദു. ദൽഹിയിലെ സ്വാധീനം ഉപയോഗിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമം കേരളത്തിലെ കരുത്തരായ നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. സുധാകരൻ എന്നിവരെ Read More…
നിയമസഭ തെരഞ്ഞെടുപ്പ്: കേരളത്തെ തൂക്കി കോണ്‍ഗ്രസ്
കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം. 102 നിയോജക മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 35 സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്. കേരളത്തില്‍ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ വിജയം കരസ്ഥമാക്കി ബിജെപി-എന്‍ഡിഎ സഖ്യം മുന്നേറിയ അപൂര്‍വ കാഴ്ചയും കേരളത്തില്‍ നിന്ന് ഇത്തവണ ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്തും, നേമത്തുമാണ് ബിജെപി വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖരനും കഴക്കൂട്ടത്ത് വി മുരളീധരനുമാണ് വിജയിച്ചത്. കൊല്ലം ചാത്തന്നൂരില്‍ ബി ബി ഗോപകുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കോൺഗ്രസ്സിൻ്റെ ഇരട്ടത്താപ്പും: കേരളത്തിലെ വിജയസാധ്യതകൾ നൽകുന്ന രാഷ്ട്രീയ ചോദ്യങ്ങൾ
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നായി കോൺഗ്രസ് പാർട്ടിയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) വിരുദ്ധ നിലപാട് മാറിക്കഴിഞ്ഞു. ജനാധിപത്യത്തിൻ്റെ അടിത്തറ വോട്ടെടുപ്പിലാണെന്നിരിക്കെ, തോൽക്കുമ്പോൾ മാത്രം സാങ്കേതികവിദ്യയെ പഴിചാരുകയും വിജയം അനുകൂലമാകുമ്പോൾ അതേ സംവിധാനത്തെ മൗനമായി അംഗീകരിക്കുകയും ചെയ്യുന്ന കോൺഗ്രസ്സിൻ്റെ രീതി വലിയ വിമർശനങ്ങൾക്കാണ് വഴിതുറക്കുന്നത്. ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമായി മാറാൻ പോകുന്നത് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ്. ദേശീയ തലത്തിൽ വോട്ടിംഗ് മെഷീനുകൾ ബിജെപിയുടെ വിജയത്തിനായി അട്ടിമറിക്കപ്പെടുന്നു എന്ന് നിരന്തരം ആരോപിക്കുന്ന കോൺഗ്രസ് നേതൃത്വം, കേരളത്തിൽ Read More…
പേരാമ്പ്ര മണ്ഡലത്തിൻ്റെ മെറ്റീരിയല്‍ റൂം തുറന്നത് ഏജൻ്റുമാരുടെ സാന്നിധ്യത്തില്‍: ജില്ലാ കളക്ടർ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര മണ്ഡലത്തിലെ വരണാധികാരിയുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ജെഡിടി ഇസ്ലാം ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ മെറ്റീരിയല്‍ റൂം, സ്ഥാനാര്‍ത്ഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിലാണ് ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നതെന്നും അത് സീല്‍ ചെയ്ത മുറിയായിരുന്നില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെടുപ്പിനു ശേഷം പേരാമ്പ്ര മണ്ഡലത്തിലെ ഇവിഎമ്മുകളും വിവിപാറ്റുകളും അതോടൊപ്പം വരണാധികാരി സൂക്ഷിക്കേണ്ട പ്രിസൈഡിംഗ് ഓഫീസര്‍ ഡയറി ഉള്‍പ്പെടെയുള്ള രേഖകളും ജെഡിടിയിലേക്ക് പോലിസ് സംരക്ഷണത്തില്‍ കൊണ്ടുവന്നിരുന്നു. ഇവിഎമ്മുകളും വിവിപാറ്റുകളും കെട്ടിടത്തിൻ്റെ Read More…
പോളിംഗ് കണക്കുകള്‍ വൈകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം : കേരള നിയമസഭ തെരഞ്ഞെടുപ്പിലെ പോളിംഗ് കണക്ക് പുറത്ത് വിടാത്തതില്‍ അസ്വാഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കണക്കുകള്‍ പുറത്തുവിടാത്തത് മനഃപൂര്‍വമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വരണാധികാരികള്‍ ക്രോഡീകരിച്ചതിനുശേഷം കണക്കുകള്‍ പുറത്തുവിടുമെന്നും ഓരോ ബൂത്തിലേയും കണക്കുകള്‍ രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ക്ക് കൊടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ 9ന് വോട്ടെടുപ്പ് കഴിഞ്ഞ് ഇതുവരെയും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്തതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതിഷേധിച്ചിരുന്നു. നിയോജക മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ വോട്ടിംഗ് Read More…
കേരളത്തിൽ തുടർഭരണം ഉണ്ടാകും: സിപിഐ
കേരളത്തെ പിണറായി സർക്കാരിന് ഹാട്രിക് വിജയ സാധ്യതയെന്ന് സിപിഐ. നേരിയ ഭൂരിപക്ഷം കരസ്ഥമാക്കി സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളെങ്കിലും സിപിഐക്ക് ലഭിച്ചേക്കും. ഒല്ലൂരിലെ സ്ഥാനാർഥി കെ രാജനും നെടുമങ്ങാട് സ്ഥാനാർഥി ജി ആർ അനിലും വൻവിജയം കരസ്ഥമാക്കും. സിപിഐയുടെ നിലവിലുള്ള സിറ്റിംഗ് മന്ത്രിമാർ 4 പേരും ജയിക്കുമെന്നും തൃശൂരിൽ തിരിച്ചടിക്ക് സാധ്യത ഉണ്ടെന്നും സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. കരുനാഗപ്പള്ളി, മൂവാറ്റുപുഴ മണ്ഡലങ്ങളിലും തിരിച്ചടി ഉണ്ടാകുമെന്ന് സിപിഐ വിലയിരുത്തി. 25 സീറ്റുകളിലാണ് പാർട്ടി Read More…
അസമിലും പുതുച്ചേരിയിലും പോളിങ് കുതിപ്പ്
അസം, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു. പുതുച്ചേരിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം 86.92. അസമില്‍ 84.42 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കേരളത്തില്‍ 75.01 ശതമാനമാണ് പോളിങ്. അസമിലെ 126 നിയമസഭ മണ്ഡലങ്ങളില്‍ നിന്നാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് 84.42 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയത്. അസമില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളിലാണ്. കേരളത്തില്‍ വോട്ടിംഗ് വൈകുന്നേരം 6 Read More…






