തിരുവനന്തപുരം : കേരള നിയമസഭ തെരഞ്ഞെടുപ്പിലെ പോളിംഗ് കണക്ക് പുറത്ത് വിടാത്തതില്‍ അസ്വാഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കണക്കുകള്‍ പുറത്തുവിടാത്തത് മനഃപൂര്‍വമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വരണാധികാരികള്‍ ക്രോഡീകരിച്ചതിനുശേഷം കണക്കുകള്‍ പുറത്തുവിടുമെന്നും ഓരോ ബൂത്തിലേയും കണക്കുകള്‍ രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ക്ക് കൊടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഏപ്രില്‍ 9ന് വോട്ടെടുപ്പ് കഴിഞ്ഞ് ഇതുവരെയും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്തതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതിഷേധിച്ചിരുന്നു. നിയോജക മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ വോട്ടിംഗ് വിവരങ്ങളും അടിയന്തിരമായി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിട്ടുണ്ട്.





