സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെഎസ്ഇബി- യെ സ്വകാര്യവൽക്കരിക്കില്ല മറിച്ച് കൂടുതൽ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയുടെ കുറവ്, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധന, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങൾ. അത് Read More…
Tag: vd satheesan
സവാള വില നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുമായി സർക്കാർ
സവാള വിലവർധനയിൽ ജനങ്ങൾക്ക് ആശ്വാസമൊരുക്കാൻ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സവാള Read More…
സംസ്ഥാന ബജറ്റ്; നിയമസഭയില്‍ പൊതുചര്‍ച്ച ഇന്ന് ആരംഭിക്കും
മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട പൊതു ചര്‍ച്ച നിയമസഭയില്‍ ഇന്ന് ആരംഭിക്കും. സര്‍ക്കാരിന്റെ സ്വകാര്യ നിക്ഷേപ നയവും, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം പരാജയപ്പെട്ടതില്‍ പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കുമെന്നും സൂചനയുണ്ട്. അതെസമയം വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ യുഡിഎഫിലും പാര്‍ട്ടിക്ക് പുറത്തും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഘടന നിശ്ചയിച്ചത് എക്‌സൈസ് മന്ത്രി അറിഞ്ഞിട്ടില്ലെന്നാണ് വിവരം. വീര്യം Read More…
മന്ത്രിമാരെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
കേരള നിയമസഭയിലേക്കുള്ള മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വിഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എപി അനില്‍കുമാര്ഡ, പിസി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ് എന്നിവരെയാണ് മന്ത്രിമാരായി തെരഞ്ഞെടുത്തത്. ഐസി ബാലകൃഷ്ണന്‍, കെഎ തുളസി തുടങ്ങിയവര്‍ ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും എന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ കേരള ഗവര്‍ണര്‍ Read More…
ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍
മന്ത്രിസഭ രൂപീകരിക്കാനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പ്രവേശിച്ചു. ലോക്ഭവനിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് നല്‍കി. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടത്താനാണ് തീരുമാനമായത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്താനും തീരുമാനമായി. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് മുന്നോടിയായി തന്നെ മന്ത്രിമാര്‍ ആരെല്ലാമാണെന്ന് എന്ന കാര്യത്തിലും തീരുമാനമാകും. എന്‍ ശക്തനെ പ്രോട്ടേം സ്പീക്കറായി നിയോഗിക്കാനാണ് തീരുമാനം. ഇന്ന് വൈകീട്ട് ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തില്‍ വിഡി സതീശനെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി Read More…
പോളിംഗ് കണക്കുകള്‍ വൈകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം : കേരള നിയമസഭ തെരഞ്ഞെടുപ്പിലെ പോളിംഗ് കണക്ക് പുറത്ത് വിടാത്തതില്‍ അസ്വാഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കണക്കുകള്‍ പുറത്തുവിടാത്തത് മനഃപൂര്‍വമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വരണാധികാരികള്‍ ക്രോഡീകരിച്ചതിനുശേഷം കണക്കുകള്‍ പുറത്തുവിടുമെന്നും ഓരോ ബൂത്തിലേയും കണക്കുകള്‍ രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ക്ക് കൊടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ 9ന് വോട്ടെടുപ്പ് കഴിഞ്ഞ് ഇതുവരെയും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്തതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതിഷേധിച്ചിരുന്നു. നിയോജക മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ വോട്ടിംഗ് Read More…
ഹേമ കമ്മിറ്റി റിപ്പോർട്ട്: മുഖ്യമന്ത്രിയുടെ വാദങ്ങൾ വെറും നുണ! – വി.ഡി. സതീശൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ കാപട്യം നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം വെറും നുണയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി നൽകിയ കത്തിൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവർ നൽകിയ കത്ത് ഒരിക്കലും പുറത്തുവരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടുമ്പോൾ സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി Read More…





