Kerala News Politics

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍


മന്ത്രിസഭ രൂപീകരിക്കാനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പ്രവേശിച്ചു. ലോക്ഭവനിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് നല്‍കി. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടത്താനാണ് തീരുമാനമായത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്താനും തീരുമാനമായി. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് മുന്നോടിയായി തന്നെ മന്ത്രിമാര്‍ ആരെല്ലാമാണെന്ന് എന്ന കാര്യത്തിലും തീരുമാനമാകും. എന്‍ ശക്തനെ പ്രോട്ടേം സ്പീക്കറായി നിയോഗിക്കാനാണ് തീരുമാനം.

ഇന്ന് വൈകീട്ട് ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തില്‍ വിഡി സതീശനെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി തീരുമാനിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *