ഉപഭോക്തൃകോടതി വിധിച്ച നഷ്ടം നല്‍കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടൈൽ നിർമ്മാതാവിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. ചാഴൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ ഷിജോയ്.എൻ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൊടുപുഴയിലുള്ള സൈറെക്സ് ഡിസൈനർ ടൈൽസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്. ടൈലുകൾ വിരിച്ചത് നിറം മങ്ങി, വൃത്തികേടായ അവസ്ഥയിലായതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ സാമ്പത്തികനഷ്ടങ്ങൾക്കു് പരിഹാരമായി 100000 രൂപയും മാനസികനഷ്ടത്തിന് പരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും ഈ തുകകൾക്ക് ഹർജിതിയ്യതി മുതൽ 9% പലിശയും നൽകുവാൻ വിധിയുണ്ടായിരുന്നു.എന്നാൽ എതിർകക്ഷി വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഉപഭോക്തൃ നിയമപ്രകാരം ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിയെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
അഴിമതിരഹിത ഭരണത്തിന് ലോകായുക്ത കരുത്ത് പകരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ലോകായുക്ത ദിനാചരണത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. “അഴിമതിക്കാർക്കെതിരെ ഉറച്ച നിലപാടുകൾ കൈക്കൊണ്ട്, വിചാരണകളിൽ വേഗത നേടാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്,“ അദ്ദേഹം പറഞ്ഞു. കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ പ്രത്യേക ക്യാമ്പ് സിറ്റിംഗുകൾ നടത്തുന്നതിനാൽ നിയമ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ലോകായുക്തയുടെ Read More…
റഷ്യയുടെ പരമോന്നത പുരസ് കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി
ക്രെംലിനിലെ സെന്റ് ആൻഡ്രൂ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ റഷ്യയുടെ പരമോന്നത ദേശീയ അവാർഡായ “ദി ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദ അപ്പോസ്തലൻ” പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. 2019ലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ് കാരം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി അത് ഇന്ത്യയിലെ ജനങ്ങള്‍ ക്കും ഇന്ത്യയും റഷ്യയും തമ്മിലുള്ള പരമ്പരാഗത സൗഹൃദത്തിനും സമര് പ്പിച്ചു. ഈ അംഗീകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തെ Read More…
കേരള കലാമണ്ഡലത്തിന്റെ 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് നോണ്‍വെജ് ഭക്ഷണം വിതരണം ചെയ്തു.
കേരള കലാമണ്ഡലത്തിന്റെ 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് നോണ്‍വെജ് ഭക്ഷണം വിതരണം ചെയ്തു. കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമായിരുന്നു ക്യാംപസിലെ മെസ്സിലൂടെ നൽകിയിരുന്നത്. കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. വിയ്യൂർ ജയിലിൽ നിന്നും വിപണിയിലെത്തിക്കുന്ന ‘ഫ്രീഡം ചിക്കൻ ബിരിയാണിയാണ്’ വിദ്യാർത്ഥികൾക്ക് കഴിഞ്ഞദിവസം മെസ്സിൽ വിതരണം ചെയ്തത്. കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെങ്കിലും നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ലെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി ആനന്ദ കൃഷ്ണൻ പറഞ്ഞു. മെസ്സിൽ മുൻപ് മുട്ട Read More…