Kerala News Politics

കേരളത്തിൽ ബിജെപി യെ മാറ്റി നിർത്തിയുള്ള വികസനം സാധ്യമല്ല; ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ജെ പ്രമീള ദേവി

കേരളത്തിൽ ബിജെപി യെ മാറ്റി നിർത്തിയുള്ള വികസനം സാധ്യമല്ല; ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ജെ പ്രമീള ദേവി. മാറുന്ന കാലത്തെ വികസിത കേരളം എന്ന വിഷയത്തിൽ ബിജെപി ജില്ലാ സമിതി നടത്തിയ ആത്മനിർഭർ ഭാരത് സെമിനാറിൽ സംസാരിക്കുകയായിരുന്നു .കേരളം മാറി മാറി ഭരിച്ച രണ്ടു മുന്നണികളും കേരളത്തിന്റെ കാർഷിക -സാമ്പത്തിക മേഖലയെ തകർത്തു.. കേരളത്തെ 19 നൂറ്റാണ്ടിലേക്ക് തിരിച്ചുവിട്ടു..നെൽകൃഷിയെയും.. നാളികേര കൃഷിയും റബർ കൃഷിയെയും തകർത്തു… കർഷകന്റെ നട്ടെല്ല് തകർത്ത താണ് കേരള മോഡൽ…കേരളം നേടിയ വിദ്യാഭ്യാസ പുരോഗതിക്കു കാരണം തിരുവിതാംകൂർ റാണിമാരുടെ ദീർഘവീക്ഷണമാണ് അതിനെ തകർത്തുകൊണ്ടിരിക്കുകയാണ് അഭിനവ ശിവൻകുട്ടിമാർ എന്നും പ്രമീള ദേവി കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എ നാഗേഷ്, മേഖല പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അജിഘോഷ് എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ ഡോ. വി ആതിര, പൂർണിമ സുരേഷ്, സുധീഷ് മേനോത്തു പറമ്പിൽ, ജില്ലാ മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ, എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *