Culture India News

ചാർധാം യാത്ര; ഒരുക്കങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ചാർധാം യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തി. ഏപ്രിൽ 19ന് ആരംഭിക്കുന്ന യാത്രയെ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേർന്ന് സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ചു.

അക്ഷയ ത്രിതിയ ദിനത്തിൽ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നുകൊണ്ടാണ് യാത്ര ആരംഭിക്കുന്നത്. ഏപ്രിൽ 22ന് കേദാർനാഥ് ക്ഷേത്രവും 23ന് ബദ്രിനാഥ് ക്ഷേത്രവും തുറക്കും.

യാത്രാ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി രുദ്രപ്രയാഗിൽ നിന്ന് ഗുപ്തകാശിയിലേക്ക് നാഷണൽ ഹൈവേ 107 വഴി റോഡ് മാർഗം സഞ്ചരിച്ചു. തീർത്ഥാടകരുടെ സുരക്ഷ, സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണം എന്നിവ ഉറപ്പാക്കുന്നതിനാണ് സർക്കാർ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *