97-ാമത് ഓസ്കർ പുരസ്കാരത്തിനായി മത്സരിക്കുന്ന ചിത്രങ്ങളുടെ പ്രാഥമിക പട്ടിക പുറത്തുവന്നു. ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതം മികച്ച ചിത്ര വിഭാഗത്തിൽ പ്രാഥമിക നോമിനേഷൻ പട്ടികയിൽ ഇടം നേടി.
വിവിധ വിഭാഗങ്ങളിലായി 323 ചിത്രങ്ങൾ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുകയും, അതിൽ 207 ചിത്രങ്ങൾ അവസാന പട്ടികയിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 8 മുതൽ 12 വരെ വോട്ടെടുപ്പ് നടക്കും, അന്തിമ നോമിനേഷൻ പട്ടിക ജനുവരി 17-ന് പ്രഖ്യാപിക്കും.
പ്രാഥമിക പട്ടികയിൽ ഇടംപിടിച്ച മറ്റു ഇന്ത്യൻ സിനിമകൾ:
- കങ്കുവ (സൂര്യ)
- സ്വതന്ത്ര്യ വീർ സവർക്കർ (രൺദീപ് ഹൂഡ)
- ഓൾ വീ ഇമാജിൻ അസ് ലൈറ്റ്
- ഗേൾസ് വിൽ ബി ഗേൾസ്
- സന്തോഷ് (ഹിന്ദി)
2023-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഒൻപത് പുരസ്കാരങ്ങൾ നേടി ആടുജീവിതം ശ്രദ്ധേയമായിരുന്നു. കൂടാതെ, 2024-ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ്സിൽ (HMMA) മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും ചിത്രത്തിന് ലഭിച്ചു. സംഗീതസംവിധാനം എ.ആർ. റഹ്മാനാണ് നിർവഹിച്ചത്. 2025 മാർച്ച് 2-ന് ഓസ്കർ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും.





