ഗുരുവായൂർ, ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീത ഉൽസവം തുടങ്ങി. ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയിൽ നിന്ന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സംഗീത കലാനിധി ടി.കെ. മൂർത്തി ഏറ്റുവാങ്ങി. 50001 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത പത്തു ഗ്രാം ലോക്കറ്റ്, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷനായി. ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായെത്തിയ പ്രശസ്ത ഗായിക കെ.എസ്.ചിത്രയെ ദേവസ്വത്തിനു വേണ്ടി മന്ത്രി കെ.മുരളീധരൻ ആദരിച്ചു. പുരസ്കാര സ്വീകർത്താവ് ഡോ. Read More…