Kerala News

ലാലിസ്ഗ്രൂപ്പിന്റെ ജീവനക്കാരെ പീച്ചി പോലീസ് മർദ്ധിച്ചതിൽ നിയമപോരാട്ടാവുമായി മുന്നോട്ടുപോകുന്ന ലാലീസ് ഗ്രൂപ്പ്‌ ഉടമ കെ പി ഔസേപ്പിനെ സന്ദർശിച്ചു ബിജെപി ജില്ലാ നേതൃത്വം

ലാലിസ്ഗ്രൂപ്പിന്റെ ജീവനക്കാരെ പീച്ചി പോലീസ് മർദ്ധിച്ചതിൽ നിയമപോരാട്ടാവുമായി മുന്നോട്ടുപോകുന്ന ലാലീസ് ഗ്രൂപ്പ്‌ ഉടമ കെ പി ഔസേപ്പിനെ സന്ദർശിച്ചു ബിജെപി ജില്ലാ നേതൃത്വം. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ ജസ്റ്റിൻ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത് നിയമപോരട്ടത്തിനു എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രി കൂടി ആയ ശ്രീ സുരേഷ് ഗോപി ഫോണിൽ കെപി ഔസേപ്പ് മായി സംസാരിച്ചു നിയമപരമായ എല്ലാ സഹായവും കേന്ദ്ര മന്ത്രി വാഗ്ദാനം ചെയ്തു. ന്യൂനപക്ഷമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ അബിൻസ്,ടോണി ചാക്കോള,ബിജെപി ഒല്ലൂർ മണ്ഡലം പ്രസിഡണ്ട് അശ്വിൻ വാര്യർ,ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീ ഫെബിൻ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് മനു പള്ളത്ത്, പീച്ചി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീ ശിവരാജ് പീച്ചി, അരുൺ ദിവാകരൻ എന്നിവരും ജില്ലാ പ്രസിഡണ്ടിനൊപ്പം ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *