തൃശൂർ: പുലിക്കളിയുടെ ചരിത്രത്തിൽ ആദ്യമായി തൃശ്ശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ഡി പി പി എച്ച് സ്കീമിന്റെ ഭാഗമായി ഓരോ സംഘത്തിനും മൂന്നു ലക്ഷം രൂപ വീതം അനുവദിച്ചതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇത് തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് തന്റെ വക “ഓണസമ്മാനം” ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ മുഖേനയും ഓരോ സംഘങ്ങൾക്കും ഒരു ലക്ഷം രൂപ വീതം കൂടി ലഭിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, കേന്ദ്രസഹായത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകൾ കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്തതിനെതിരെ തൃശ്ശൂരിൽ പ്രതിഷേധം. ബോർഡുകൾ നീക്കിയ നടപടിക്കെതിരെ ബിജെപി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.





