Business Kerala News

സ്വര്‍ണവില വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ പവന്‍ 1400 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച 1200 രൂപയും ഇന്ന് 200 രൂപയും കുറഞ്ഞതോടെ, രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ മൊത്തം 1400 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്.

ഇന്നത്തെ മാറ്റത്തോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,640 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് നിലവിലെ വില 8955 രൂപയായി.

ഇടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ തൊടുമെന്ന് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത ഇടിവ്. നേരത്തെ 73,000 രൂപ കടന്നുപോയ സ്വര്‍ണവില 72,000 രൂപയുടെ താഴേക്കാണ് വീണത്.

ഓഹരി വിപണിയിലെ നില, ആര്‍ബിഐയുടെ നയമാറ്റങ്ങള്‍, ആഗോള വിപണിയിലെ സ്വിംഗുകള്‍ തുടങ്ങിയവയാണ് ഈ വിലയിടിവിന് പ്രധാന കാരണം എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *