Kerala News

കേരള തീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം; 50-ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

കൊച്ചി: കൊളംബോയില്‍ നിന്ന് മുംബൈയിലേക്കു പോവുകയായിരുന്ന സിംഗപ്പൂര്‍ ആസ്ഥാനമായ വാന്‍ഹായ് 503 (WAN HAI 503) എന്ന ചരക്ക് കപ്പലില്‍ ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ തീരത്ത്, ബേപ്പൂര്‍-അഴീക്കല്‍ തീരങ്ങള്‍ക്കിടയില്‍, അന്താരാഷ്ട്ര കപ്പല്‍ ചാലിയില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറിയുള്ള സ്ഥലത്താണ് അപകടം സംഭവിച്ചത്. കപ്പലില്‍ 40-ഓളം ജീവനക്കാരുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ സേനകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. കപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്.

കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *