തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് പുലര്‍ച്ചെ അഗ്നിബാധ ഉണ്ടായയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ ആണ് തീ പടര്‍ന്നത്. 6.45 ഓടെയാണ് അഗ്നിബാധയുണ്ടായത്. അഞ്ഞൂറില്‍ അധികം ബൈക്കുകള്‍ എല്ലാ ദിവസവും നിര്‍ത്തിയിടുന്ന ചെയ്യപ്പെടുന്ന പാര്‍ക്കിങ് കേന്ദ്രമാണിത്. ബൈക്കുകളിലെ ഇന്ധനം വലിയ തോതില്‍ തീപടരാന്‍ കാരണമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമം നടത്തുണ്ട്. Read More…
Tag: fire
വാൻ ഹായ് കപ്പലിലെ കണ്ടെയ്‌നറുകൾ ഇന്ന് മുതൽ തീരത്തടിയാം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
കൊച്ചി: അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകൾ ഇന്ന് മുതൽ ബുധനാഴ്ചവരെ കേരള തീരത്ത് അടിയാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. എറണാകുളം ജില്ലയിലെ തെക്കേ ഭാഗങ്ങൾ, ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളിലാണ് പ്രധാനമായും കണ്ടെയ്‌നറുകൾ അടിയാൻ സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. കണ്ടെയ്‌നറുകൾ കണ്ടെത്തിയാൽ അതിനോട് 200 മീറ്റർ ദൂരം പാലിക്കണമെന്ന് നിർദേശം നൽകി. കോസ്റ്റ് ഗാർഡ്, ITOPF എന്നിവയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരങ്ങളിൽ അടിയാനുള്ള സാധ്യത കണ്ടെത്തിയത്. Read More…
കേരള തീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം; 50-ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു
കൊച്ചി: കൊളംബോയില്‍ നിന്ന് മുംബൈയിലേക്കു പോവുകയായിരുന്ന സിംഗപ്പൂര്‍ ആസ്ഥാനമായ വാന്‍ഹായ് 503 (WAN HAI 503) എന്ന ചരക്ക് കപ്പലില്‍ ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ തീരത്ത്, ബേപ്പൂര്‍-അഴീക്കല്‍ തീരങ്ങള്‍ക്കിടയില്‍, അന്താരാഷ്ട്ര കപ്പല്‍ ചാലിയില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറിയുള്ള സ്ഥലത്താണ് അപകടം സംഭവിച്ചത്. കപ്പലില്‍ 40-ഓളം ജീവനക്കാരുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ്, നേവി Read More…
കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; അപകടം കൊല്ലം ശക്തികുളങ്ങരയില്‍
കൊല്ലം: എംഎസ് സി എല്‍സ 3 കപ്പലിലെ കടലില്‍ വീണ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കൊല്ലം ശക്തികുളങ്ങരയില്‍ അടിഞ്ഞ കണ്ടെയ്‌നര്‍ ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. കണ്ടെയ്‌നറിലെ തെര്‍മോക്കോള്‍ കവചത്തിലാണ് തീപിടിച്ചത്. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടയില്‍ തീയും പുകയും ഉയർന്നു. കടല്‍ക്കാറ്റ് ശക്തമായതിനാല്‍ തീ വ്യാപിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്‌നറുകളാണ് ശക്തികുളങ്ങരയില്‍ അടിഞ്ഞത്. ഇവിടെ നിന്ന് കണ്ടെയനറുകള്‍ Read More…




