തിരുവനന്തപുരം: ദീപാവലിയുടെ തിരക്ക് പരിഗണിച്ച് യശ്വപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.
ഹുബ്ബള്ളി – ബെംഗളൂരു – കൊല്ലം സ്പെഷ്യൽ (07313):
ഈ ട്രെയിൻ ഒക്ടോബർ 26-ന് ഉച്ചയ്ക്ക് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടും. രാത്രി 11.00-ന് ബെംഗളൂരു എസ്എംവിടിയിലും, പിറ്റേന്ന് വൈകിട്ട് 5.10-ന് കൊല്ലത്തും എത്തും.തിരിച്ച് ട്രെയിൻ (07314) ഞായറാഴ്ച (27-ാം തീയതി) രാത്രി 8.30-ന് കൊല്ലത്ത് നിന്നും പുറപ്പെടുകയും, പിറ്റേ ദിവസം ഉച്ചയ്ക്ക് 11.30-ന് ബെംഗളൂരു എസ്എംവിടിയിലും, രാത്രി 8.45-ന് ഹുബ്ബള്ളിയിലും എത്തും. പ്രധാന സ്റ്റോപ്പുകൾ: കൊല്ലം, കൊട്ടാരക്കര, മധുര, സേലം, ബെംഗളൂരു എസ്എംവിറ്റി എന്നിവിടങ്ങൾ.
യശ്വപുര – കോട്ടയം സ്പെഷ്യൽ (06215):
ഒക്ടോബർ 29-ന് വൈകിട്ട് 6.30-ന് യശ്വപുരയിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ, 30-ന് രാവിലെ 8.10-ന് കോട്ടയത്ത് എത്തും. തിരിച്ച് ട്രെയിൻ (06216) 30-ന് രാവിലെ 11.10-ന് കോട്ടയം നിന്നു പുറപ്പെട്ടു, 31-ന് പുലർച്ചെ 1.15-ന് യശ്വപുരയിലെത്തും.





