തിരുവനന്തപുരം: ദീപാവലിയുടെ തിരക്ക് പരിഗണിച്ച് യശ്വപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഹുബ്ബള്ളി – ബെംഗളൂരു – കൊല്ലം സ്പെഷ്യൽ (07313):ഈ ട്രെയിൻ ഒക്ടോബർ 26-ന് ഉച്ചയ്ക്ക് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടും. രാത്രി 11.00-ന് ബെംഗളൂരു എസ്എംവിടിയിലും, പിറ്റേന്ന് വൈകിട്ട് 5.10-ന് കൊല്ലത്തും എത്തും.തിരിച്ച് ട്രെയിൻ (07314) ഞായറാഴ്ച (27-ാം തീയതി) രാത്രി 8.30-ന് കൊല്ലത്ത് നിന്നും പുറപ്പെടുകയും, പിറ്റേ ദിവസം ഉച്ചയ്ക്ക് 11.30-ന് Read More…
Tag: indain railway
യാത്രക്കാരിയില് നിന്ന് അധിക പിഴ ഈടാക്കി; റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നു ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്
മലപ്പുറം: ട്രെയിൻ യാത്രക്കിടെ ഒരു യാത്രക്കാരിയില് നിന്ന് അധിക പിഴ ഈടാക്കിയതിനെ തുടര്‍ന്ന്, റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷൻ വിധി. മുള്ളമ്പാറ സ്വദേശിനി കാടന്തൊടി ഹിതയുടെ പരാതിയിലാണ് വിധി വന്നത്. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ വാണിയമ്പലത്തിൽ നിന്നും കയറുകയായിരുന്ന ഹിതയുടെ പക്കൽ അങ്ങാടിപ്പുറം മുതൽ തത്കാൽ ടിക്കറ്റ് ഉണ്ടായിരുന്നുവെങ്കിലും, ടിടിഇ ഇവരിൽ നിന്ന് 250 രൂപ പിഴയും 145 രൂപ ടിക്കറ്റ് തുകയും കൂടാതെ അമിതമായി 145 രൂപ കൂടി Read More…
ഇന്ത്യൻ റെയിൽവേയിൽ പുതിയ നിയമം: ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി 60 ദിവസം മാത്രം!
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കാലപരിധി 120 ദിവസത്തിൽ നിന്ന് 60 ദിവസമായി വെട്ടിക്കുറച്ചു. നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യവസ്ഥ പ്രകാരം ഇനി യാത്രയ്ക്കു 60 ദിവസം മുൻപേ വരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇത് നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകളെ ബാധിക്കില്ല. 2015 ഏപ്രിൽ 1 വരെ 60 ദിവസമായിരുന്നു മുൻകൂർ റിസർവേഷൻ സമയപരിധി, പിന്നീട് അത് 120 ദിവസമായി വർദ്ധിപ്പിച്ചിരുന്നു. ബുക്കിംഗ് Read More…
റെയിൽവേ മന്ത്രി വാക്ക് പാലിച്ചു: കൊല്ലം-എറണാകുളം മെമു സർവീസ് ആരംഭിക്കുന്നു, മറ്റ് രണ്ട് ട്രെയിനുകളിലും പ്രതീക്ഷ
കൊച്ചി: കേരളത്തിലെ യാത്രാ ദുരിതങ്ങൾക്ക് പരിഹാരമായി കൊടുത്ത വാക്ക് പാലിച്ച് ഇന്ത്യൻ റെയിൽവേ. കൊല്ലം-എറണാകുളം റൂട്ടിലെ യാത്രാ തിരക്ക് ഭീഷണിയായി മാറിയതിനെ തുടർന്ന് പാസഞ്ചർ ട്രെയിനുകൾ ഉടൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയിരുന്നു. ഈ വാക്ക് പ്രകാരം കൊല്ലം-എറണാകുളം റൂട്ടിൽ മെമു ട്രെയിൻ സർവീസ് അടുത്ത തിങ്കളാഴ്ച, ഒക്ടോബർ 7 മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു. ആഴ്ചയിൽ അഞ്ച് ദിവസം, തിങ്കൾ മുതൽ വെള്ളിവരെ മെമു ട്രെയിൻ സ്പെഷ്യൽ സർവീസ് നടത്തും. Read More…
“ബാംഗ്ലൂർ രാജധാനി എക്സ്പ്രസ്: 176 കോടിയുടെ ട്രാക്കിൽ വേഗം കുതിക്കുന്നു!”
ഇന്ത്യയിലെ റെയിൽവേ സർവീസുകളിൽ, ബാംഗ്ലൂർ രാജധാനി എക്സ്പ്രസാണ് 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത്. 5,09,510 യാത്രക്കാരെ സേവിച്ച്, ഈ ട്രെയിൻ ഏകദേശം 176 കോടി രൂപയുടെ വൻ വരുമാനം നേടി. ഹസ്രത്ത് നിസാമുദ്ദീൻ മുതൽ കെ.എസ്.ആർ ബാംഗ്ലൂരിലേക്കുള്ള ഈ സർവീസ്, വരുമാനത്തിലൂടെ രാജധാനി എക്സ്പ്രസ് ട്രെയിനുകളിൽ മുന്നിലാണ്. പശ്ചിമ ബംഗാളിലെ സീൽദാ രാജധാനി എക്സ്പ്രസ് രണ്ടാമത് വരുന്നു. 2022-23ൽ 5,09,164 യാത്രക്കാരെ കൊണ്ടുപോയ ഈ ട്രെയിൻ, 128 കോടി 81 ലക്ഷം രൂപ Read More…



