India International Kerala News Politics

പ്രധാനമന്ത്രി മോദിയുടെ 25 വർഷത്തെ നേതൃത്വത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തലവനായി 25 വർഷം പൂർത്തിയാക്കിയതിൽ അഭിനന്ദിച്ച് കേന്ദ്രമന്ത്രിസഭ പ്രമേയം പാസാക്കി.

‘രാഷ്ട്രം ആദ്യം, പൗരൻ ആദ്യം’ എന്ന ആശയത്തിലൂന്നിയ മോദിയുടെ നേതൃത്വത്തെ പ്രമേയം പ്രകീർത്തിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ വികസന പദ്ധതികൾ ദേശീയതലത്തിൽ നടപ്പാക്കിയതും ദാരിദ്ര്യനിർമാർജനം, സാമൂഹിക ശാക്തീകരണം, സാമ്പത്തിക പരിഷ്‌കരണങ്ങൾ, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യ വികസനം എന്നിവയിലെ നേട്ടങ്ങളും പ്രമേയം ചൂണ്ടിക്കാട്ടി.

ജൻ ധൻ, പി.എം.-കിസാൻ, ജിഎസ്ടി, യുപിഐ, ചന്ദ്രയാൻ-3 തുടങ്ങിയ പദ്ധതികളും ദേശീയ സുരക്ഷാ നടപടികളും ഇന്ത്യയുടെ ആഗോള സ്വാധീനം വർധിച്ചതും പ്രമേയത്തിൽ പരാമർശിച്ചു.

2047ഓടെ വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള മോദിയുടെ ദർശനത്തിന് പ്രമേയം പിന്തുണ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *