India Kerala News Politics

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകളും എഴുത്തുകാരിയും പൊതുപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു. കരകുളം ലോക മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്നു.

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മകളായ രാധ കേരള വനിതാ കമ്മീഷൻ മുൻ അംഗമായിരുന്നു. സജീവ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നപ്പോഴും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അവർ സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി നിലപാടുകൾ വ്യക്തമാക്കിയിരുന്നു.

സിപിഐഎം നേതാവ് സി.കെ. ഗുപ്തനാണ് ഭർത്താവ്. പിതാവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് ഇഎംഎസ്: മകളുടെ ഓർമകൾ എന്ന പുസ്തകവും രാധ രചിച്ചിട്ടുണ്ട്.

ഇഎംഎസിന്റെ മകളെന്ന നിലയിൽ പ്രത്യേക പരിഗണനകളോ സ്ഥാനമാനങ്ങളോ ആഗ്രഹിച്ചിരുന്നില്ലെന്നും സാധാരണ പാർട്ടി പ്രവർത്തകയായി ജീവിക്കാനാണ് താൻ എന്നും ഇഷ്ടപ്പെട്ടിരുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *