India Kerala News Politics

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിയിലെ അഹങ്കാരവും സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചകളും: തോമസ് ഐസക്

ആലപ്പുഴ: പത്ത് വർഷം അധികാരത്തിലിരുന്നതിനെ തുടർന്നുണ്ടായ പാർട്ടിയിലെ അഹങ്കാരവും ജനവികാരം കണക്കിലെടുക്കാതെയുള്ള സ്ഥാനാർത്ഥി നിർണയവുമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ(എമ്മിന് കനത്ത തിരിച്ചടിയായതെന്ന് കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. ആലപ്പുഴയിൽ നടന്ന പ്രാദേശിക പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിലുണ്ടായ വലിയ തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി ഗൗരവമായി പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും വേണമെന്ന് ഐസക് പറഞ്ഞു. പത്ത് വർഷത്തെ ഭരണത്തിനിടെ പാർട്ടിക്കുള്ളിൽ ചിലരിൽ അഹങ്കാര മനോഭാവം രൂപപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥികളെ Read More…

India News Politics

MMDR ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒഡിഷയിൽ ഇന്ത്യാ സഖ്യത്തിൻ്റെ പ്രതിഷേധം

ഭുവനേശ്വർ: മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെൻ്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ (MMDR ബിൽ) പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒഡിഷയിൽ ഇന്ത്യാ സഖ്യ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം. ഭുവനേശ്വറിൽ നടന്ന പ്രതിഷേധത്തിൽ നേതാക്കൾ പന്തംകൊളുത്തി പ്രകടനം നടത്തി. കോൺഗ്രസ്, സി.പി.ഐ (എം), സി.പി.ഐ, സി.പി.ഐ (എംഎൽ) ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, എൻ.സി.പി, സമാജ്‌വാദി പാർട്ടി തുടങ്ങിയ കക്ഷികളുടെ നേതാക്കളാണ് തിങ്കളാഴ്ച മാസ്റ്റർ കാൻ്റീൻ സ്ക്വയറിൽ പ്രതിഷേധവുമായി ഒത്തുകൂടിയത്. പാർലമെൻ്റി. അടുത്തിടെ MMDR ഭേദഗതി ബിൽ പാസാക്കിയപ്പോൾ ഒഡിഷയിൽ നിന്നുള്ള ബിജെപിയുടെ Read More…

Kerala News Politics

എം.വി. ഗോവിന്ദൻ്റെ വാർത്താസമ്മേളനങ്ങൾ: ജനങ്ങളെ മണ്ടന്മാരാക്കുന്ന വാചകമടിയും ഒളിച്ചോട്ടങ്ങളും…

ഇടതുപക്ഷ ഭരണ കാലത്ത് എംവി ഗോവിന്ദൻ നടത്തിയ വാർത്ത സമ്മേളന കോമഡിഷോകളെ കുറിച്ച്.. ​കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ വാർത്താസമ്മേളനങ്ങളെ ഇത്രത്തോളം അപഹാസ്യവും നിരർത്ഥകവുമാക്കിയ മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകില്ല. വർത്തമാനകാല സംഭവങ്ങളിൽ പാർട്ടിക്കും സർക്കാരിനും വ്യക്തമായ മറുപടിയില്ലാതാകുമ്പോൾ മാധ്യമങ്ങൾക്ക് മുന്നിലെത്തി വിഡ്ഢിവേഷം കെട്ടുന്ന എം.വി. ഗോവിന്ദൻ ഇന്ന് ജനങ്ങൾക്ക് മുന്നിൽ വെറുമൊരു തമാശക്കഥാപാത്രം മാത്രമായി മാറിയിരിക്കുകയാണ്. ജനാധിപത്യപരമായ ചോദ്യങ്ങളെയും ജനങ്ങളുടെ സംശയങ്ങളെയും നേരിടാൻ ശേഷിയില്ലാതെ, മൈക്കിന് മുന്നിലിരുന്ന് അസംബന്ധങ്ങൾ വിളിച്ചുപറയുന്നത് ഒരു സ്ഥിരം ശൈലിയാക്കി മാറ്റിയിരിക്കുകയാണ് ഈ നേതാവ്. Read More…

Kerala News Politics

കേരളത്തിലെ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും: ഒരു വിമർശനാത്മക പഠനം…

കേരളത്തിൻ്റെ ഭൗതിക നേട്ടങ്ങളും ഉയർന്ന സാക്ഷരതയും എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും, മലയാളി സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി അതിവേഗം പടരുന്ന മാനസികാരോഗ്യ പ്രതിസന്ധിയാണ്. സ്ട്രെസ്സ്, ഉത്കണ്ഠ, കടുത്ത വിഷാദരോഗം, ഉയർന്ന ആത്മഹത്യാ നിരക്ക് എന്നിവയിൽ സംസ്ഥാനം മുൻപന്തിയിൽ നിൽക്കുന്നു എന്നത് ഗൗരവകരമായ യാഥാർത്ഥ്യമാണ്. ഈ നിശബ്ദ ദുരന്തത്തിൻ്റെ വേരുകൾ പരിശോധിക്കുമ്പോൾ, പതിറ്റാണ്ടുകളായി കേരളത്തിൻ്റെ സാമൂഹിക സംസ്കാരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, പ്രത്യേകിച്ച് സിപിഎം വരുത്തിവെച്ച പ്രത്യയശാസ്ത്രപരമായ മാറ്റങ്ങളും അവയുണ്ടാക്കിയ പ്രതികൂല ആഘാതങ്ങളും മാറ്റിനിർത്താൻ കഴിയില്ല. ​മനുഷ്യ Read More…

Kerala News Politics

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് സിപിഐഎം ഒന്നും പഠിച്ചില്ല: വി കുഞ്ഞികൃഷ്ണന്‍

കേരള നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ നിന്നും സിപിഐഎം ഒന്നും പഠിച്ചിട്ടില്ലെന്ന് മുന്‍ സിപിഐഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് സിപിഐഎം ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ വിമര്‍ശിച്ചു. ധനരാജ് രക്തസാക്ഷി ദിനാചാരണത്തില്‍ നിന്നും ടിഐ മധുസൂദനനെ മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala News Politics

പാർട്ടിയുടെ വീഴ്ചകൾ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി: സിപിഎം നേതാവ്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ തോൽവിക്ക് പാർട്ടിയുടെ ഭാഗത്തുണ്ടായ ചില വീഴ്ചകളും കാരണമായതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ പുതളത്ത് ദിനേശൻ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ശബരിമലയിലെ സ്വർണ മോഷണ വിവാദത്തിൽ സമയോചിതമായി ഇടപെടുന്നതിൽ ഉണ്ടായ കാലതാമസം, യുഡിഎഫിൻ്റെ പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ഉണ്ടായ വീഴ്ച എന്നിവ തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് Read More…

Kerala News Politics

തെരഞ്ഞെടുപ്പില്‍ യുവാക്കളെ മത്സരിക്കാന്‍ പരിഗണിച്ചില്ല; ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ വിമര്‍ശനം

കേരള നിയമസഭ തെരഞ്ഞെടുപ്പിലേക്ക് യോഗ്യരായ യുവാക്കളുണ്ടായിട്ടും മത്സരിക്കാന്‍ പരിഗണിച്ചില്ലെന്ന വിമര്‍ശനവുമായി പ്രതിനിധികള്‍. തൃത്താല, ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റിയിലെ പ്രതിനിധികളാണ് ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും സഹകരണ നിയമനത്തിലും സര്‍ക്കാര്‍ ഉത്തരവുകളിലും വീഴ്ച ഉണ്ടായി എന്നുമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വത്തിനും പ്രവര്‍ത്തനും ഒരുപോലെ ആണെന്നും പ്രതിനിധികള്‍ പറഞ്ഞു. ജനപിന്തുണയുള്ള യുവാക്കള്‍ ഉണ്ടായിരുന്നിട്ടും അവരെ മത്സരിപ്പിക്കാതെ മാറ്റി നിര്‍ത്തിയത് തിരിച്ചടിയായി എന്നും Read More…

Kerala News Politics

മനുഷ്യത്വഹീനതയുടെ പ്രത്യയശാസ്ത്രം: കമ്യൂണിസം സമൂഹത്തിലും വ്യക്തിയിലും വരുത്തുന്ന വിനാശങ്ങൾ

രുദ്രൻ ലോകചരിത്രത്തിൽ സമത്വത്തിൻ്റെയും തൊഴിലാളി വർഗ്ഗ ഉദ്ധാരണത്തിൻ്റെയും ആകർഷകമായ മുദ്രാവാക്യങ്ങളുമായി കടന്നുവരികയും, പ്രായോഗിക തലത്തിൽ കോടിക്കണക്കിന് മനുഷ്യരുടെ ചോരയും കണ്ണീരും വീഴ്ത്തുകയും ചെയ്ത ക്രൂരമായ ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് കമ്യൂണിസം. ജനങ്ങളെ കബളിപ്പിക്കുന്ന പ്രീണന പ്രത്യയശാസ്ത്രങ്ങളിലൂടെ അധികാരം പിടിച്ചെടുക്കുന്ന ഇവർ, പിന്നീട് വ്യക്തി സ്വാതന്ത്ര്യത്തെയും മനുഷ്യൻ്റെ സ്വാഭാവികമായ ജീവിക്കാനുള്ള അവകാശത്തെയും പൂർണ്ണമായും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഒരു സാധാരണ മനുഷ്യനെ അവൻ്റെ ധാർമ്മിക മൂല്യങ്ങളിൽ നിന്നും സാംസ്കാരിക പൈതൃകത്തിൽ നിന്നും അടർത്തിമാറ്റി, കേവലം ഒരു പാർട്ടി യന്ത്രമാക്കി മാറ്റുന്ന Read More…

Kerala News Politics

ജനതയെ പരിഗണിക്കാത്ത, മറക്കുന്ന, ദാർഷ്ട്യത്തോടെ മുന്നോട്ടു പോകുന്ന സിപിഎം-ൻ്റെ പതനം തുടങ്ങി കഴിഞ്ഞു

സിപിഎം ജനകീയ ഫോറം പുറത്തിറക്കുന്ന പ്രത്യേക രാഷ്ട്രീയ പ്രസ്താവന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രം ത്യാഗങ്ങളുടെയും ജനകീയ പോരാട്ടങ്ങളുടെയും ചരിത്രമാണ്. ഏകാധിപത്യത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ തെരുവിൽ ചോരചിന്തി പൊരുതിയ സഖാക്കളുടെ ചോരയിലാണ് ഈ പാർട്ടി കെട്ടിപ്പടുത്തത്. എന്നാൽ ഇന്ന്, കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെയും ജനവികാരത്തെയും പൂർണ്ണമായി ചവിട്ടിമെതിച്ചുകൊണ്ട്, സ്വന്തം അണികളുടെയും ജനങ്ങളുടെയും കടുത്ത എതിർപ്പുകളെ പുച്ഛിച്ചുതള്ളി, പിണറായി വിജയൻ എന്ന സാമൂഹ്യ വഞ്ചകനെ വീണ്ടും പ്രതിപക്ഷ നേതാവായി അവരോധിച്ചിരിക്കുകയാണ്. നാട് മൊത്തം ഒരുപോലെ വിരൽ ചൂണ്ടി എതിർത്തിട്ടും, അണികളുടെ Read More…

Kerala News Politics

തൃശ്ശൂർ ജില്ലയിലെ ബിജെപിയുടെ പ്രവർത്തനത്തിൽ വിറളി പൂണ്ട് യുഡിഎഫ് എൽഡിഎഫ് മുന്നണികളുടെ കള്ള പ്രചാരണം

മണലൂർ: മണലൂർ മണ്ഡലത്തിലും തൃശൂർ മണ്ഡലത്തിലും കള്ളപ്രചാരണങ്ങൾ നടത്തി ബിജെപിയുടെ വിജയത്തെ തടയാനുള്ള ശ്രമമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്. ഒരു തെളിവും ഇല്ലാതെ ബിജെപി നേതാക്കന്മാരെ അപമാനിക്കുന്ന ശ്രമമാണ് ഇരു മുന്നണികളുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇന്ന് ബിജെപി മഹാസമ്പർക്കം നടത്തുകയായിരുന്നു. അത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള കള്ളപ്രചാരണങ്ങൾ നടത്തുന്നത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീദേവൻ പറഞ്ഞു. ഇതുകൊണ്ടൊന്നും ബിജെപിയുടെ വിജയത്തെ തടയാൻ ആകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിലെ Read More…