Death India Kerala Medical

വലപ്പാട് പോലീസിന്റെ നടപടി പ്രതിഷേധാർഹം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: ജസ്റ്റിൻ ജേക്കബ്

വലപ്പാട് പോലീസ് മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട യുവാവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയർത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വലപ്പാട് പോലീസ് കള്ളക്കേസ് എടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പ്രസ്താവനയിൽ പറഞ്ഞു.യുവാവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്ന നേതാക്കളെ തന്നെ കേസിൽ കുടുക്കുന്നത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണ്. ഒരാളെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ചതാണോ, അതോ അതിനെ ചോദ്യം ചെയ്ത് നീതിക്കുവേണ്ടി ശബ്ദമുയർത്തിയതാണോ ഏറ്റവും വലിയ തെറ്റെന്ന് പോലീസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ഉണ്ണിമോൻ, ശെന്തിൽ തുടങ്ങിയ നേതാക്കൾക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടി അംഗീകരിക്കാനാവില്ല. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം ഉയർത്തും.

യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം. ജനാധിപത്യപരമായി പ്രതിഷേധിച്ച നേതാക്കൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്നും വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *