Kerala News

കേന്ദ്ര ഗവൺമെന്റിന്റെ സമ്പൂർണ്ണ വാർഷിക ബഡ്ജറ്റിനെതിരെ CITU, KSKTU, AlKS സംയുക്ത സമരസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ഇരിങ്ങാലക്കുട: കേന്ദ്ര ഗവൺമെന്റിന്റെ 2025 – 26 ലെ സമ്പൂർണ്ണ വാർഷിക ബഡ്ജറ്റ് കർഷക ദ്രോഹ – തൊഴിലാളി ദ്രോഹ – ജനവിരുദ്ധ ബഡ്ജറ്റിനെതിരെ
CITU, KSKTU, AlKS സംയുക്ത സമരസമിതി വേളൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും KSKTU വേളൂക്കര വെസ്റ്റ് സെക്രട്ടറി എ.ടി.ശശിയുടെ അദ്ധ്യക്ഷതയിൽ AlKS ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. CPI (M) വേളൂക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. വിനയൻ, AlKS വേളൂക്കര ഈസ്റ്റ് സെക്രട്ടറി കെ.ബി. മോഹൻദാസ്, KSKTU വേളൂക്കര ഈസ്റ്റ് സെക്രട്ടറി കെ.വി.സജിത്ത്, നീനാ ബാബു, അജി അവിട്ടത്തൂർ, കെ.വി.മോഹനൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *