തൃശ്ശൂർ: ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ പി.പി മുകുന്ദൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ബിജെപി ജില്ലാ കമ്മറ്റി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.ബിജെപി മുൻ സംസ്ഥാ അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി.സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ അടിത്തറ പാകിയ നിഷ്കാമ കർമ്മയോഗിയാണ് ശ്രീ പി.പി മുകുന്ദനെന്ന് അദ്ദേഹം അനുസ്മരിച്ചു. തൃശ്ശൂർ ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, കെ.പി സുരേഷ്, ജസ്റ്റിൻ ജേക്കബ് എന്നിവർ പങ്കെടുത്തു
