തിരുവനന്തപുരം വഞ്ചിയൂരിൽ നടുറോഡിൽ നടത്തിയ സിപിഎം ഏരിയാ സമ്മേളനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. രാഷ്ട്രീയ യോഗങ്ങൾ പൊതു ഗതാഗതം തടസ്സപ്പെടുത്തിയുവെന്നും ഇത്തരം യോഗങ്ങൾക്ക് അനുമതി നൽകുന്നതിന് വേണ്ട നടപടികൾ എന്തെന്ന് സർക്കാർ വിശദീകരിക്കണമെന്നും നിർദേശിച്ചു. പൊതുജനത്തെ ബുദ്ധിമുട്ടിച്ച് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് കൂടാതെ വഞ്ചിയൂര്‍ എസ്എച്ച്ഒ സമ്മേളനത്തിന് അനുമതി നല്‍കിയതിന്റെ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി Read More…
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലെ ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ല. രാത്രിയിലും പുലർച്ചെയിലും ചെറിയ തണുപ്പ് അനുഭവപ്പെടുമ്പോഴും പകൽ സമയങ്ങളിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ അധിക താപനില കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന താപനില കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പകൽ 11 മുതൽ 3 Read More…
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധിയോടനുബന്ധിച്ച് കെഎസ്ആർടിസി ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ നടത്തുന്നു. ഡിസംബർ 18 മുതൽ ജനുവരി 1 വരെയുള്ള അവധി ദിനങ്ങളിൽ യാത്രക്കാരുടെ തിരക്കു മൂലം കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂർ, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് സർവീസുകൾ നടത്തുന്നത്. യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനും, സീറ്റുകളുടെ റിസർവേഷൻ ആവശ്യകത മാനിച്ച് സർവീസ് സമയം ക്രമീകരിക്കുന്നതായിരിക്കും. ഓൺലൈൻ ബുക്കിംഗ് വഴിയും, കെഎസ്ആർടിസി ബസ് Read More…