വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രന് ഇരിങ്ങാലക്കുട സ്മരണാഞ്ജലി അർപ്പിച്ചു. ആയുസ്സ് മുഴുവനും സംഗീതാർച്ചനയായി ജീവിച്ച പ്രിയഗായകന്റെ ഓർമ്മകൾ പങ്കിട്ട് സംഗീതാസ്വാദകരുൾപ്പെട്ട ജനാവലി ക്രൈസ്റ്റ് കോളേജിലെ തെക്കനച്ചൻ ഹാളിൽ ഒത്തുചേർന്നു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഗാനഭാവം അനനുകരണീയമാണെന്നും മലയാളത്തിന്റെ ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിലെ അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്‌തുലമാണെന്നും ഔസേപ്പച്ചൻ പറഞ്ഞു. എഴുത്തുകാരൻ ഖാദർ പട്ടേപ്പാടം അനുസ്മരണ പ്രമേയം Read More…
Tag: P jayachandran
മലയാളത്തിന്റെ പ്രിയഗായകനായ പി. ജയചന്ദ്രന് യാത്രാമൊഴി;ഒഴുകിയെത്തി ആയിരങ്ങള്‍
കൊച്ചി: മലയാളത്തിന്റെ പ്രിയഗായകനായ പി. ജയചന്ദ്രന് യാത്രാമൊഴി. പറവൂർ പാലിയത്തെ തറവാട്ടു ശ്മാശനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ദിനനാഥൻ ചിതയ്ക്ക് തീ കൊളുത്തി. പാട്ടുകൾ കൊണ്ട് തലമുറകളുടെ ഹൃദയം കീഴടക്കിയ പ്രിയ ഗായകനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ എത്തിയിരുന്നു. ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്‌നിലെ വീട്ടിലും തുടർന്ന് ഉച്ചവരെ സംഗീത നാടക അക്കാദമി റീജനൽ തിയേറ്ററിലുമായിരുന്നു പൊതുദർശനം. അതിനുശേഷം മൃതദേഹം തിരികെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട Read More…
ഭാവഗായകന് പി. ജയചന്ദ്രനിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുശോചനം
ന്യൂഡൽഹി: പ്രശസ്ത ഗായകനും മലയാളികളുടെ പ്രിയഗായകനുമായ പി. ജയചന്ദ്രന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. “ഐതിഹാസിക ശബ്ദത്താൽ അനുഗ്രഹിതനായ ജയചന്ദ്രന്റെ ഗാനങ്ങൾ തലമുറകളോളം ഹൃദയങ്ങളെ സ്പർശിക്കും” എന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ എക്‌സ് പേജിലൂടെ പ്രധാനമന്ത്രി മോദി തന്റെ അനുശോചന സന്ദേശം പങ്കുവെച്ചു. “ജയചന്ദ്രൻ വളരെ ഐതിഹാസിക ശബ്ദത്താൽ അനുഗ്രഹിതനായ ഗായകനായിരുന്നു. വിവിധ ഭാഷകളിലായി അദ്ദേഹം പാടിയ പാട്ടുകൾ വരും തലമുറകളുടെ ഹൃദയത്തെ തൊടുന്നവയാണെന്നു ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ഈ Read More…
പി ജയചന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്. സമാനതകൾ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അസാമാന്യമായ സംഭാവനകൾ നൽകിയ ഗായകനായി Read More…
ജയചന്ദ്രൻ്റെ വിയോഗം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനസന്ദേശം
രാഗാവിഷ്കാരങ്ങളുടെ ചാരുത ഭാവഗാനങ്ങളായി പകർന്നു തന്ന പ്രിയ സഹോദരൻ്റെ വിയോഗവേദന ഈ ജന്മം തീരില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.കേരളക്കരയാകെ ഇക്കാലമത്രയും പടർന്നു നിന്ന ആ സ്വരത്തോടുള്ള അഭിനിവേശംകൊണ്ടും എൻ്റെ നാടായ ഇരിങ്ങാലക്കുടയുടെ ഞരമ്പിൽ നിന്നുള്ള സംഗീതമാണ് കേരളത്തിൻ്റെ ഭാവഗാനമുദ്രയായി തീർന്നതെന്നതിലെ അഭിമാനം കൊണ്ടും ആ വേദനയെ മറികടക്കാൻ കാലം സഹായിക്കട്ടെ – മന്ത്രി ഡോ. ബിന്ദു അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കെ.സുരേന്ദ്രൻ അനുശോചിച്ചു
പി.ജയചന്ദ്രന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മലയാളത്തിൻ്റെ ഭാവഗായകനെയാണ് നഷ്ടമായത്. മലയാള സിനിമാപിന്നണി ഗാനരംഗത്ത് നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. മലയാളഗാനരംഗത്തേക്ക് ഒരു മുല്ലപ്പൂമാലയുമായി എത്തിയ അദ്ദേഹം സംഗീതത്തിൻ്റെ മഞ്ഞലയിൽ മുങ്ങിത്തോർത്തിയാണ് ആസ്വാദകഹൃദയം കീഴടക്കിയത്. ലോകമാകെയുള്ള മലയാളികളുടെ ദുഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു
പ്രശസ്ത മലയാള പിന്നണി ഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. കാൻസറിന് ചികിത്സയിൽ ആയിരിക്കെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.






