Kerala News

ബോബി ചെമ്മണ്ണൂരിന് ജാമ്യം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. പരാതിക്കാരിയെ പിന്തുടർന്ന് അപമാനിച്ചതും, പൊതുപരിപാടിയിലോടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന് പറഞ്ഞു.എന്നാല്, പ്രതി റിമാന്ഡിലായപ്പോള് തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. ബോബിക്കായി മുതിര്ന്ന അഭിഭാഷകന് ബി. രാമന്പിള്ള ഹാജരായി.നേരത്തെ ഹൈക്കോടതിയില് ജാമ്യാപേക്ഷ നല്കിയിരുന്നെങ്കിലും ബോബിയുടെ ഹര്ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്ന്നാണ് ജാമ്യഹര്ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. റിമാന്ഡിലായി ആറാംദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *