Kerala News

ബോബി ചെമ്മണൂരിനെതിരെ ലൈംഗികാധിക്ഷേപ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാരോപിച്ച് ബോബി ചെമ്മണൂരിനെതിരെ ലൈംഗികാധിക്ഷേപ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അപമാനിക്കുന്ന ഉദ്ദേശത്തോടെയായിരുന്നു ബോബിയുടെ ദ്വയാര്‍ത്ഥപ്രയോഗങ്ങളെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ബോബി ചെമ്മണൂര്‍ സമൂഹമാധ്യമങ്ങളിലൂടെ മറ്റ് നിരവധി പേരെയും ലൈംഗികാധിക്ഷേപത്തിന് വിധേയരാക്കിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ആരോപണങ്ങള്‍ക്ക് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിൽ ബോബിക്കെതിരെ രണ്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് — ലൈംഗികാധിക്ഷേപം കൂടാതെ പിന്തുടര്‍ന്ന് ശല്യം ചെയ്തതുമാണ്. നടിയുടെ പരാതിയില്‍ Read More…

Kerala News

ഹൈക്കോടതി കേസ് വീണ്ടും വിളിപ്പിച്ചു; ബോബി ചെമ്മണൂർ ജയിൽ വിട്ടു, നാടകീയ നീക്കങ്ങൾ തുടരുന്നു

കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂർ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് മോചിതനായി. ഇന്ന് രാവിലെ 9.50ന് ബോബി ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിനെക്കുറിച്ചുള്ള ഹൈക്കോടതിയുടെ ശ്രദ്ധയെത്തുടർന്നാണ് ഇയാളെ ഇന്ന് പുറത്തുവിട്ടത്. മാധ്യമങ്ങളോട് സംസാരിച്ച ബോബി, സഹതടവുകാരെ സഹായിക്കാൻ ഒരുദിവസം കൂടി ജയിലിൽ തുടരാനായിരുന്നുവെന്ന് വ്യക്തമാക്കി. ജാമ്യം ലഭിച്ചിട്ടും പിഴയടയ്ക്കാൻ പറ്റാത്ത 16ത്തോളം തടവുകാരെ സഹായിക്കാനായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ തുടർന്നത് Read More…

Kerala News

ബോബി ചെമ്മണൂർ ഇന്ന് മോചിതനാകാം; ‘നാടകം’തുടരുകയാണെങ്കിൽ ജയിൽ മേധാവിക്ക് റിപ്പോർട്ട്

കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂർ ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ നിന്ന് മോചിതനാകാൻ സാധ്യതയുണ്ട്. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ പുറത്ത് വന്നെങ്കിലും ബോബി ചെമ്മണൂർ ജയിലിൽ നിന്ന് മോചിതനായിരുന്നില്ല. ജാമ്യ ഉത്തരവുമായി അഭിഭാഷകർ ജയിലിൽ എത്തിയെങ്കിലും ബോബി സഹകരിക്കാൻ തയ്യാറായില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത തടവുകാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് ജയിലിൽ തുടരുകയാണെന്ന് ബോബി അഭിഭാഷകർക്ക് അറിയിച്ചു. മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള നാടകമാണിതെന്ന് അധികൃതർ Read More…

Kerala News

ബോബി ചെമ്മണ്ണൂരിന് ജാമ്യം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. പരാതിക്കാരിയെ പിന്തുടർന്ന് അപമാനിച്ചതും, പൊതുപരിപാടിയിലോടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന് പറഞ്ഞു.എന്നാല്, പ്രതി റിമാന്ഡിലായപ്പോള് തന്നെ സമൂഹത്തിന് Read More…

Kerala News

ബോബി ചെമ്മണൂറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ബോബി ചെമ്മണൂർ ഹൈക്കോടതിയെ സമീപിച്ചത്. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ വാദിക്കും. പരാതിക്കാരിയെ പിന്തുടർന്ന് അപമാനിച്ചതും, പൊതുപരിപാടിയിലോടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നു ബോബി ചെമ്മണൂർ പറയുന്നു. മജിസ്ട്രേറ്റ് കോടതി താൻ Read More…

Kerala News

അഭിപ്രായപ്രകടനത്തില് ജാഗ്രത ആവശ്യമാണ്: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും; ജയില്‍ തുടരും

കൊച്ചി: നടിയെ ലൈംഗികമായി അതിക്രമിച്ചതെന്ന കേസില് അറസ്റ്റിലായ ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു. കേസില് സര്‍ക്കാരിന് മറുപടി നല്‍കാന്‍ കോടതി സമയം അനുവദിച്ചതിനാലാണ് ജാമ്യാപേക്ഷയുടെ പരിഗണനം മാറ്റിയത്. ഇതോടെ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലില് തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. പൊതുഇടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടെയെന്ന് ഓര്‍മപ്പെടുത്തിയ കോടതി എന്താണ് ഇത്ര ധൃതിയെന്നും അടിയന്തര പ്രാധാന്യം എന്താണെന്നും ചോദിച്ചു. പരാതിക്കാരി സോഷ്യല് മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും, താന്‍ നിരപരാധിയാണെന്നും ബോബി ഹര്‍ജിയില് വ്യക്തമാക്കിയിരുന്നു. സംഭവം Read More…

Kerala News

ബോബി ചെമ്മണൂര് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും; ഹൈക്കോടതിയെ സമീപിക്കാനും നീക്കം

കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂര് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണു അഭിഭാഷകന് ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയെ സമീപിക്കലും പരിഗണനയിലുണ്ട്. രാത്രിയിലാണ് ബോബി ചെമ്മണൂരിനെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റിയത്. തന്റെ മേൽ ഉന്നയിച്ചിരിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമുള്ള ബോബി ചെമ്മണൂരിന്റെ വാദം തള്ളിക്കൊണ്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജഡ്ജി എ. അഭിരാമി 14 ദിവസത്തേക്ക് റിമാന്‍ഡ് Read More…

Kerala News

ബോബി ചെമ്മണൂരിന് ജാമ്യമില്ല

വിധി കേട്ട് ബോബി പ്രതിക്കൂട്ടിൽ തലകറങ്ങിവീണു ലൈംഗികാധിക്ഷേപക്കേസിൽ നൽകിയ ജാമ്യഹരജിയിൽ കോടതി ഉത്തരവിനു പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം. വിധി കേട്ട് ബോബി പ്രതിക്കൂട്ടിൽ തലകറങ്ങിവീണു. ഉടൻ അഭിഭാഷകരും കോടതി ജീവനക്കാരും പിടിച്ച് തൊട്ടടുത്തുള്ള ജെഎഫ്‌സിഎം കോടതിയുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. ബോബിയെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്ക്മാറ്റിയേക്കും.ലൈംഗികാധിക്ഷേപക്കേസിൽ ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ കൊച്ചി സിജെഎം കോടതി തള്ളിയിരുന്നു. കേസിൽ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. നടി ഹണി റോസിന്റെ പരാതിയിലാണു നടപടി.

Kerala News

ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില് ബോബി ചെമ്മണൂര് കസ്റ്റഡിയില്

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ, വ്യവസായി ബോബി ചെമ്മണൂര് കസ്റ്റഡിയിൽ. വയനാട്ടിലെ റിസോർട്ടിൽ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനോട് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം നടത്താൻ പ്രത്യേക സംഘം രൂപം നൽകിയിരുന്നു. എറണാകുളം സെൻട്രൽ എസിപി ജയകുമാർ നിർദേശിച്ച പ്രത്യേക സംഘം ആണ് അന്വേഷണം നടത്തുന്നത്, അതിൽ സെൻട്രൽ സിഐയുടെയും സൈബർ സെൽ അംഗങ്ങളുടെയും അടങ്ങിയിട്ടുണ്ട്. ഐടി Read More…

Kerala News

‘ഇതിനൊന്നും കേസെടുക്കാന് വകുപ്പില്ല’; ബോബി ചെമ്മണൂര്

‘ഇടയ്ക്കിതുപോലുള്ള ചില തമാശകളൊക്കെ പറയും’ തിരുവനന്തപുരം: നടി ഹണി റോസിനെ അപമാനിച്ചെന്ന കേസിൽ നിയമോപദേശം തേടിയതായി വ്യവസായി ബോബി ചെമ്മണൂർ. ഒരാളെ പുരാണ കഥാപാത്രത്തിനോട് ഉപമിച്ചതിന് കേസെടുക്കാൻ വകുപ്പില്ലെന്നാണ് അഭിഭാഷകൻ അറിയിച്ചതെന്ന് ബോബി ചെമ്മണൂര്   പറഞ്ഞു. ഹണിറോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു ബോബി ചെമ്മണൂരിന്റെ പ്രതികരണം. ഒരു സ്‌റ്റോറിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി വന്നപ്പോഴാണ് നടി ഹണിറോസിനോട് തമാശയായി അതു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരിക്കൽ നടിയെ കുന്തീദേവിയായി ഉപമിച്ചിരുന്നു. സംഭവം നടന്നിട്ട് മാസങ്ങളായി, അന്ന് Read More…