Business Kerala News

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന്‍ വില 1.16 ലക്ഷത്തിന് മുകളിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ ഉയർന്ന സ്വർണവില ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ 1,16,240 രൂപ ആയി. ഗ്രാമിന് അനുപാതികമായി 25 രൂപ കുറവോടെ 14,530 രൂപ എന്ന നിലയിലാണ് ഇന്നത്തെ വില.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ ഇതുവരെയുള്ള ഉയർന്ന റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് ദിവസങ്ങളോളം കുതിച്ചുയർന്ന സ്വർണവില, ഇപ്പോൾ ഉയർച്ചയും ഇടിവും ചേർന്ന അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *