ലഖ്നൗ: ഓപ്പറേഷൻ സിന്ദൂർ ഒരു സൈനിക നടപടി മാത്രമല്ലെന്നും വർഷങ്ങളായി നടത്തിയ തയ്യാറെടുപ്പിൻ്റെയും തന്ത്രപരമായ ദീർഘവീക്ഷണത്തിൻ്റെയും പര്യവസാനമാണെന്നും വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്ര പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് വെസ്റ്റേൺ എയർ കമാൻഡിൻ്റെ മേധാവിയായിരുന്ന മിശ്ര, ന്യൂഡൽഹിയിൽ ആജ് തക് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞർ, എൻജിനീയർമാർ, വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഓപ്പറേഷൻ്റെ വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ പുതിയ സി.ഇ.ഒ എന്ന നിലയിലുള്ള ചുമതലയെക്കുറിച്ച് മിശ്ര കൂടുതൽ പ്രതികരിച്ചില്ല. ട്രസ്റ്റിൻ്റെ സി.ഇ.ഒ ആയി ഔദ്യോഗികമായി ചുമതലയേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




