India News Politics

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ്: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധിയും ഖാർഗെയും

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളിൽ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്ത കത്ത് നൽകി. രാമക്ഷേത്ര നിർമാണത്തിനായി വിശ്വാസത്തോടെയും ഭക്തിയോടെയും സ്വന്തം അധ്വാനഫലം സംഭാവനയായി നൽകിയ ലക്ഷക്കണക്കിന് ഭക്തർ ഈ ആരോപണത്തെ തുടർന്ന് വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്ന് കത്തിൽ ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻ്റെ സാമ്പത്തിക ഇടപാടുകളിൽ സ്വതന്ത്രവും Read More…

India News

അയോധ്യക്ക് പിന്നാലെ ബദ്രിമാഥ് ക്ഷേത്രത്തിലും വഴിപാട് പണം കൊള്ളയടിച്ചെന്നാരോപണം

അയോധ്യ രാമക്ഷേത്രത്തിലെ വഴിപാട് പണം കൊള്ളയടിച്ച കേസിന് പിന്നാലെ ഉത്തരാഖണ്ഡ് ബദ്രിനാഥ് ക്ഷേത്രത്തിലും സമാനമായ കൊള്ള നടന്നതായി ആരോപണം. ഭക്തര്‍ നല്‍കിയ വഴിപാട് പണത്തില്‍ തിരിമറി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതോടെ ക്ഷേത്ര കമ്മിറ്റി അന്വേഷണത്തിനായി ഉത്തരവിട്ടു. ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ബദ്രിനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) അറിയിച്ചിട്ടുണ്ട്.

India News Politics

രാമക്ഷേത്ര വഴിപാട് തട്ടിപ്പ്: കുറ്റക്കാർ രക്ഷപ്പെടില്ലെന്ന് ബിജെപി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തെന്ന കേസിലെ പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും വേഗത്തിൽ നീതി നടപ്പിലാക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ എട്ട് പ്രതികൾക്കുവേണ്ടി അഭിഭാഷകർ ഹാജരാകില്ലെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ പൊതുയോഗത്തിൽ പ്രമേയം പാസാക്കി. ബാർ അസോസിയേഷൻ്റെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. ഈ തീരുമാനത്തിന് വിരുദ്ധമായി ആരെങ്കിലും പ്രതികൾക്കുവേണ്ടി ഹാജരായാൽ അഞ്ച് ലക്ഷം രൂപ പിഴ Read More…