തൃശ്ശൂരിന്റെ വികസനം ബിജെപിയുടെ ഗ്യാരന്റി എന്ന മുദ്രാവാക്യമുയർത്തി ബിജെപി തൃശ്ശൂർ കോർപ്പറേഷനിലേക്ക് വികസന മുന്നേറ്റ യാത്ര നടത്തി. തൃശ്ശൂർ കോർപ്പറേഷന്റെ ഭരണ മുരടിപ്പും സംസ്ഥാന സർക്കാരിന്റെ അഴിമതിഭരണവും തുറന്നു കാട്ടിയാണ് ബിജെപിയുടെ വികസന മുന്നേറ്റ യാത്രകൾ കടന്നു പോയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് യാത്രയുടെ ഭാഗമായി പങ്കെടുത്തത്
തൃശ്ശൂർ കോർപ്പറേഷനിലെ 56 വാർഡുകൾ ബിജെപിയുടെ ജില്ലയിലെ മുതിർന്ന നാല് നേതാക്കൾ ഓരോ വാർഡുകളിലൂടെയും കയറിയിറങ്ങിയാണ് ബിജെപിയുടെ വികസന മുന്നേറ്റ യാത്ര നടത്തിയത് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി. ഗോപാലകൃഷ്ണൻ വില്ലടത്തു നിന്നും, സംസ്ഥാന ഉപാധ്യക്ഷനായിട്ടുള്ള അഡ്വ. കെ.കെ. അനീഷ് കുമാർ ചേറ്റുപുഴയിൽ നിന്നും, എറണാകുളം മേഖല പ്രസിഡന്റ് എ നാഗേഷ് തൈക്കാട്ടുശ്ശേരിയിൽ നിന്നും തൃശ്ശൂർ സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് കുട്ടനെല്ലൂരിൽ നിന്നുമാണ് തൃശ്ശൂർ കോർപ്പറേഷനിലേക്കുള്ള വികസന മുന്നേറ്റ യാത്രകൾ ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കനത്ത വെയിലിനെയും മഴയും അവഗണിച്ച് യാത്രയുടെ ഭാഗമായി നേതാക്കൾക്കൊപ്പം നടന്നു നീങ്ങിയത്.
തൃശ്ശൂർ കോർപ്പറേഷൻ പിടിക്കുകയും സംസ്ഥാനത്ത് ആകെ ബിജെപിയുടെ ത.രംഗം ഉണ്ടാകാൻ പോകുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. വികസന മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. വി ആതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. കെ ആർ ഹരി, മേഖലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. രവികുമാർ ഉപ്പത്ത്, സേവ്യൻ പള്ളത്ത്.ബിജോയ് തോമസ്, വിനോദ് പൊള്ളേഞ്ചേരി, പൂർണിമ സുരേഷ്, പ്രസാദ് എൻ, നിജി കെ ജി, രാധിക എൻ വി, മണ്ഡലം പ്രസിഡണ്ടുമാരായ രഘുനാഥ് സി മേനോൻ, അശ്വിൻ വാര്യർ, വിപിൻ അയിനിക്കുന്നത്, എന്നിവർ പ്രസംഗിച്ചു.
കുടിവെള്ള പ്രശ്നം മുതൽ വൈദ്യുതി തടസ്സം വരെ, കേന്ദ്രസർക്കാരിന്റെ പദ്ധതികളോടും മുഖം തിരിഞ്ഞു നിൽക്കുന്ന കോർപ്പറേഷന്റെ നിലപാട്, തകർന്ന് താറുമാറായി കിടക്കുന്ന കോർപ്പറേഷനിൽ കീഴിലെ റോഡുകൾ, തുടങ്ങിയ എല്ലാ വിഷയങ്ങളും ഉയർത്തി കാട്ടിക്കൊണ്ടാണ് ബിജെപി വികസന മുന്നേറ്റ യാത്ര.നടത്തിയത് വിവിധ പ്രദേശങ്ങളിൽ നിന്ന് ഒരേസമയത്ത് ആരംഭിച്ച യാത്ര വൈകിട്ട് 7മണിക്ക് കോർപ്പറേഷനു മുന്നിൽ സമാപിച്ചു
ബിജെപി ജില്ലാ നേതാക്കളായ സുധീഷ് മേനോത്തു പറമ്പിൽ, വിജയൻ മേപ്രത്, സുരേന്ദ്രൻ ഐയിനിക്കുന്നത്, സമ്പൂർണ എം എസ്, സബീഷ് മരതയൂർ, പ്രിന്റ്റു മഹാദേവ്, റോഷൻ, സുജയ് സേനൻ, ദിനേഷ്‌കുമാർ കരിപ്പേരിൽ
എന്നീവർ നേതൃത്വം നൽകി.





